പോലീസുദ്യോഗസ്ഥന്റെ ആത്മഹത്യ പ്രതിശ്രുത വധുവിന്റെ ഫോൺ വിളി മൂലം

ചീമേനി: ചീമേനി ആലന്തട്ടയിൽ ഇന്നലെ വിവാഹം നടക്കേണ്ടിയിരുന്ന സിവിൽ പോലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യയ്ക്ക് കാരണം പ്രതിശ്രുത വധുവിന്റെ ഫോൺ വിളിയെന്ന് നാട്ടുകാരും ബന്ധുക്കളും.

വിവാഹപ്പന്തലിൽ തന്നെ കാണില്ലെന്ന പ്രതിശ്രുത വധുവിന്റെ  ഫോൺ വിളി സന്ദേശമാണ് പോലീസുദ്യോഗസ്ഥന്റെ കഴുത്തിൽ വരണമാല്യത്തിന് പകരം മരണക്കയർ മുറുക്കിയത്. കാസർകോട് ഏആർ ക്യാമ്പിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥനും ആലന്തട്ടയിലെ വേണുഗോപാലൻ–ശാരദ ദമ്പതികളുടെ മകനുമായ പി. ടി. വിനീഷാണ് 30, ഇന്നലെ നടക്കാനിരുന്ന വിവാഹം മുടങ്ങിയതിന്റെ മനോവിഷമത്തിൽ ജീവനൊടുക്കിയത്.

ശനിയാഴ്ച രാത്രി 11.30 നാണ് പ്രതിശ്രുത വധുവിന്റെ ഫോൺ സന്ദേശം വിനീഷിന് ലഭിച്ചത്. ഇന്നലെ പുലർച്ചെ സഹോദരൻ വിശാഖാണ് വിനീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തൃക്കരിപ്പൂർ ഇളമ്പച്ചി സ്വദേശിനിയുമായി വിനീഷിന്റെ വിവാഹം ഇന്നലെ നടത്താൻ നിശ്ചയിച്ചുറപ്പിച്ചിരുന്നു. വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി അടുത്ത ദിവസം വിവാഹത്തിന് പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് വിനീഷിനെത്തേടി ഭാവി വധുവിന്റെ ഫോൺ വിളിയെത്തിയത്.

ശനിയാഴ്ച അർധരാത്രി വരെ കുടുംബാംഗങ്ങൾക്കൊപ്പമുണ്ടായിരുന്ന യുവാവ് പുലർച്ച യോടെയാണ് ആത്മഹത്യ ചെയ്തതെന്ന് കരുതുന്നു. വിനീഷ് വീടിന്റെ രണ്ടാം നിലയിലെ മുറിക്ക് പുറത്താണ് തൂങ്ങി മരിച്ചത്. ആത്മഹത്യ ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി.

LatestDaily

Read Previous

നിഷ ഒടുവിൽ കീഴടങ്ങി

Read Next

സ്ക്കൂട്ടറിടിച്ച വിദ്യാർത്ഥിയെ കെഎസ്ഇബിയുടെ ജീപ്പുമിടിച്ചു