അതിഞ്ഞാലിൽ ബൈക്കിടിച്ച് യുവാക്കൾക്ക് ഗുരുതരം

അജാനൂർ: ബൈക്കിടിച്ച് രണ്ട് യുവാക്കൾക്ക് ഗുരുതരം. അതിഞ്ഞാൽ കോയാപ്പള്ളിക്ക് മുന്നിൽ ഇന്നുച്ചയ്ക്ക് 12-40-നാണ് അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പെരിയയിലെ ആർ. കെ. നായരുടെ മകൻ ശരതിനെയും 19, കൂട്ടുകാരനായ ഇരുപത്തിരണ്ടുകാരനേയും മൻസൂർ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

കൂട്ടുകാരന്റെ പേരും മറ്റും ശരത്തിന് ഓർമ്മയില്ല. ശരത് അർദ്ധബോധാവസ്ഥയിലാണ്. കൂട്ടുകാരൻ പൂർണ്ണഅബോധാവസ്ഥയിലാണ്. ആളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഇരുവരെയും വിദഗ്ധ ചികിൽസാർത്ഥം മംഗളൂരു വിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.

Read Previous

മരണം ഉറപ്പാക്കും വരെ ഉഷയെ വെട്ടി

Read Next

നിഷ ഒടുവിൽ കീഴടങ്ങി