കാസർകോട്: ജില്ലയിലെ ചെങ്കൽപണകളിൽ വിജിലൻസ് പരിശോധന നടത്തി. പരിശോധനയിൽ 20 ചെങ്കൽപണകൾ പ്രവർത്തിക്കുന്നത് അനധികൃതമായാണെന്ന് കണ്ടെത്തി. കൂടാതെ, അനധികൃതമായി ചെങ്കല്ല് കടത്തികൊണ്ടുപോകുന്ന ഒമ്പത് ലോറികളും ഒരു മണ്ണുമാന്തി യന്ത്രവും കസ്‌റ്റഡിയിലെടുത്തു. വാഹനങ്ങൾ തുടർനടപടികൾക്കായി റവന്യൂ വകുപ്പിന് കൈമാറി.
ജില്ലയിലെ ആറ് ബ്ളോക്ക് പഞ്ചായത്തുകളിലായി ആറ് സംഘമായാണ് അനധികൃതമായി പ്രവർത്തിക്കുന്ന ചെങ്കൽപണകളിൽ വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തിയത്. അതേസമയം, അനധികൃതമായി പ്രവർത്തിക്കുന്ന ചെങ്കൽ പണകൾക്കെതിരെ നടപടി സ്വീകരിക്കാൻ ജിയോളജി വകുപ്പിന് വിജിലൻസ് സംഘം നിർദ്ദേശം നൽകി. വിജിലൻസ് ഡിവൈഎസ്‌പി കെവി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള വിജിലൻസ്, റവന്യൂ ഉദ്യോഗസ്‌ഥരുടെ സംഘമാണ് പരി ശോധനക്ക് നേതൃത്വം നൽകിയത്.കാസർകോട്