പെരിയ ഇ​ര​ട്ട​ക്കൊ​ല;​ മു​ൻ എം​എ​ൽ​ഏ കെ.​ വി. കു​ഞ്ഞി​രാ​മ​നെ പ്ര​തി ചേ​ര്‍​ത്തു

കൊ​ച്ചി: പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ൽ ഉ​ദു​മ മു​ന്‍ എം​എ​ല്‍​എ​യും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​വു​മാ​യ ഉദുമ കെ.​വി. കു​ഞ്ഞി​രാ​മ​നെ സി​ബി​ഐ പ്ര​തി ചേ​ര്‍​ത്തു. കേ​സി​ൽ 21-ാം പ്ര​തി​യാ​ണ് കു​ഞ്ഞി​രാ​മ​ൻ. പ്ര​തി​ക​ൾ​ക്ക് വേ​ണ്ട സ​ഹാ​യം ചെ​യ്തു കൊ​ടു​ത്ത​ത് കു​ഞ്ഞി​രാ​മ​നാ​ണെ​ന്നാ​ണ് സി​ബി​ഐ​യു​ടെ ക​ണ്ടെ​ത്ത​ൽ. നേ​ര​ത്തേ, സി​ബി​ഐ​ ഓ​ഫി​സി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി കു​ഞ്ഞി​രാ​മ​നെ ചോ​ദ്യം ചെ​യ്തി​രു​ന്നു. എ​ല്ലാ പ്ര​തി​ക​ളു​ടെ​യും അ​റ​സ്റ്റ് ഉ​ട​നി​ല്ലെ​ന്ന് സി​ബി​ഐ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ അ​ഞ്ച് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ർ ഗൂ​ഢാ​ലോ​ച​ന​യി​ൽ നേ​രി​ട്ടു ബ​ന്ധ​മു​ള്ള​വ​രാ​ണെ​ന്നാ​ണ് സി​ബി​ഐ​യു​ടെ ക​ണ്ടെ​ത്ത​ൽ. സി​പി​എം ഏ​ച്ചി​ല​ടു​ക്കം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ക​ല്യോ​ട്ടെ രാ​ജേ​ഷ് എ​ന്ന രാ​ജു 38, സി​പി​എം പ്ര​വ​ര്‍​ത്ത​ക​രാ​യ റെ​ജി വ​ര്‍​ഗീ​സ് 44, സു​രേ​ന്ദ്ര​ന്‍ എ​ന്ന വി​ഷ്ണു സു​ര 47, ശാ​സ്ത മ​ധു 46, ഹ​രി​പ്ര​സാ​ദ് 31, എ​ന്നി​വ​രെ​യാ​ണ് ബു​ധ​നാ​ഴ്ച സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത​ത്.

2019 ഫെ​ബ്രു​വ​രി 17-ന് ​രാ​ത്രി 7.30-നാ​ണ് ബൈ​ക്കി​ല്‍ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃ​പേ​ഷി​നെയും 19,  ശ​ര​ത് ലാ​ലിനെ​യും 24,  ക​ല്യോ​ട്ട് ജി​എ​ച്ച്എ​സ​എ​സി​നു സ​മീ​പം ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തു് പ്രതികൾ അ​തി​ക്രൂ​ര​മാ​യ നിലയിൽ വെട്ടിക്കൊന്നത്.

LatestDaily

Read Previous

സിപിഎം സമ്മേളനം; തീരദേശം ഉൽസവഛായയിൽ

Read Next

മകളോട് അശ്ലീലം സംസാരിച്ച പിതാവിനെതിരെ പോക്സോ