കോവിഡ്: മേൽപറമ്പ് സ്വദേശി അബൂദാബിയിൽ മരണപ്പെട്ടു

കാഞ്ഞങ്ങാട്:അബൂദാബിയിൽ മലയാളി കോവിഡ് ബാധിച്ച് മരിച്ചു. മേൽപ്പറമ്പ് സ്വദേശി സിലോൺ മുഹമ്മദ്-ഹവ്വാബി ദമ്പതികളുടെ മകൻ നസീറാണ് 56, മരിച്ചത്. അബൂദബി മഫ്റഖ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന നസീർ ഇന്നലെയാണ് മരണപ്പെട്ടത്. പ്രമുഖ ഐസ്ക്രീം കമ്പനിയിലെ സ്റ്റോർമാനേജരായിരുന്നു. ഖബറടക്കം ഇന്ന് പുലർച്ചെ ബനിയാസ് ഖബർസ്ഥാനിൽ നടന്നു. ഖബറടക്ക ചടങ്ങിൽ അബൂദാബി കെഎംസിസി ഭാരവാഹികളും അടുത്ത ബന്ധുകളും സംബന്ധിച്ചു. ഭാര്യ: ഹാജറ, ഏകമകൾ: നാസിഫ, മരുമകൾ: ദിബ്ബുഗുൽഷാദ്, സഹോദരങ്ങൾ: സുലൈമാൻ, അഷറഫ്, സഹദുല്ല. സുബൈദ, നജുമ്മുന്നിസ. പരേതനായ ഡോ. സമദ്, സബിത.

ഇന്നലെ രണ്ട് മലയാളികൾ കൂടി അബൂദബിയിൽ മരിച്ചിരുന്നു. പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശി കുന്നത്തേത് വീട്ടിൽ എബ്രഹാം ജോർജ് 64, കൊല്ലം പുനലൂർ ഐക്കരക്കോണം സ്വദേശി തണൽ വീട്ടിൽ ഇബ്രാഹിം മുഹമ്മദ് സായു റാവുത്തർ 60, എന്നിവരാണ് ഇന്നലെ മരിച്ചത്.

LatestDaily

Read Previous

കേസ്സ് പകപോക്കൽ

Read Next

‘ഹാപ്പി വെഡ്ഡിങ് ആനിവേഴ്സറി’: ഇച്ചാക്കയ്ക്കും ബാബിക്കും