ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തൃക്കരിപ്പൂർ: ഒളവറ കുറ്റിച്ചിയിൽ നിന്നും കാണാതായ ഡിഗ്രി വിദ്യാർത്ഥിനിയെ ഇടുക്കി ജില്ലയിലെ കരിമണ്ണൂരിൽ കണ്ടെത്തി. കുറ്റിച്ചിയിലെ ഷീജയുടെ മകളും പയ്യന്നൂരിലെ സ്വകാര്യ കോളേജിൽ പി. ജി. വിദ്യാർത്ഥിനിയുമായ ശിൽപ്പാഗംഗാധരനെയാണ് 21, ഇന്നലെ രാവിലെ മുതൽ കാണാതായത്.
പയ്യന്നൂരിലെ കോളേജിലെക്കെന്ന വ്യാജേനയാണ് ശിൽപ്പ ഇന്നലെ രാവിലെ വീട്ടിൽ നിന്നും പുറപ്പെട്ടത്. യുവതി വൈകുന്നേരം തിരിച്ചെത്താത്തതിനെ തുടർന്ന് രക്ഷിതാക്കൾ ചന്തേര പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ കേസ്സെടുത്ത ചന്തേര പോലീസ് വിവരം വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് കൈമാറി. തുടർന്ന് ഇന്നലെ സന്ധ്യയ്ക്ക് ശിൽപ്പയെ ഇടുക്കി കരിമണ്ണൂർ പോലീസ് ഐപി, ജയലേഷാണ് ഇടുക്കി ബസ്്സ്റ്റാന്റിൽ നിന്നും കണ്ടെത്തിയത്. യുവതിയോടൊപ്പം ഇടുക്കി സ്വദേശിയായ ആൽബിനുമുണ്ടായിരുന്നു.
ഇരുവരുടെയും പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് വിവരം ചന്തേര പോലീസിൽ അറിയിച്ചു. ശിൽപ്പയുടെ ബന്ധുക്കൾ ചന്തേര പോലീസിനൊപ്പം ഇടുക്കിയിലേക്ക് പോയിട്ടുണ്ട്. നവമാധ്യമം വഴി പരിചയപ്പെട്ട ആൽബിനെത്തേടിയാണ് ശിൽപ്പ ഇടുക്കിയിലേക്ക് പുറപ്പെട്ടത്.