ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: സിപിഎം പനത്തടി ഏരിയ സമ്മേളനം ചുള്ളിക്കര മേരി മാത ഓഡിറ്റോറിയത്തിൽ സജ്ജീകരിച്ച എം.ഗോപാലൻ നഗറിൽ സമാപിച്ചപ്പോൾ, മുൻ കാഞ്ഞങ്ങാട് ഏരിയ സിക്രട്ടറിയും പനത്തടി ഏരിയ കമ്മിറ്റിയുടെ പ്രഥമ സിക്രട്ടറിയുമായ മുതിർന്ന നേതാവ് ടി. കോരൻ ഉൾപ്പെടെ മുതിർന്ന നേതാക്കളെ വെട്ടി നിരത്തി.
കോരന് പുറമെ എ.സി മാത്യു, സിഐടിയു നേതാവ് ടി. ബാബു, കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് സൗമ്യ വേണുഗോപാൽ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് പി. രാജൻ, ടി. ശാന്ത കുമാരി, കരിച്ചേരി സുകുമാരൻ എന്നിവരാണ് വെട്ടി നിരത്തപ്പെട്ടത്. ഇതിൽ ചിലരുടെ പേരുകളുൾപ്പെടുത്തിയാണ് ഏരിയാ സമ്മേളനത്തിൽ അവതരിപ്പിക്കാനുള്ള പാനൽ തയ്യാറാക്കിയത്. യുവാക്കൾക്കും വനിതകൾക്കും കൂടുതൽ പ്രതിനിധ്യം നൽകാൻ ചിലരോടെല്ലാം മാറി നിൽക്കാനാവശ്യപ്പെട്ടുവെങ്കിലും, ആരും മാറാൻ തയ്യാറായില്ല.
ഇതേ തുടർന്ന് മുതിർന്ന നേതാക്കളെയെല്ലാം വെട്ടി നിരത്തിയ പുതിയ പാനൽ തയ്യാറാക്കി സമ്മേളനത്തിൽ അംഗീകരിക്കുകയായിരുന്നു. ടി. ജയചന്ദ്രൻ, പി. ദാമോദരൻ, യു. തമ്പാൻ, പി.കെ. രാമചന്ദ്രൻ, യു. ഉണ്ണികൃഷ്ണൻ, ബാനം കൃഷ്ണൻ, ഷാലു മാത്യു, പി. ഷാജി, മോഹനൻ, ബി. മോഹൻകുമാർ, പി. തമ്പാൻ, എം.സി മാധവൻ, പി. ഗംഗാധരൻ, രജനി കൃഷ്ണൻ, സുരേഷ് വയമ്പ്, കെ.വി. കേളു, പി.വി. ശ്രീലത, ആർ.സി രജനി ദേവി, ജോഷി ജോർജ്ജ് എന്നിവരുൾപ്പെട്ട പത്തൊമ്പതംഗ ഏരിയാ കമ്മിറ്റിയുടെ സിക്രട്ടറി ഒക്ലാവ് കൃഷ്ണനാണ്. ജില്ലാ സമ്മേളന പ്രതിനിധികളായി പന്ത്രണ്ട് പേരെ തെരഞ്ഞെടുത്തു.
പാർട്ടി ജില്ലാ സിക്രട്ടറി എം.വി. ബാലകൃഷ്ണൻ, ഏരിയാ സിക്രട്ടറിയായിരുന്ന എം.വി. കൃഷ്ണൻ എന്നിവർ ചർച്ചകൾക്ക് മറുപടി നൽകി, സംസ്ഥാന കമ്മിറ്റിയംഗം കെ.പി. സതീഷ് ചന്ദ്രൻ, ജില്ലാ സിക്രട്ടറിയേറ്റ് അംഗങ്ങളായ എം. രാജഗോപാലൻ എംഎൽഏ, വി.കെ. രാജൻ, സാബു അബ്രഹാം, ജില്ലാ കമ്മിറ്റിയംഗം വി.വി. രമേശൻ എന്നിവർ സംസാരിച്ചു. പുതിയ കമ്മിറ്റിയിൽ യുവാക്കൾക്കും വനിതകൾക്കും പരിഗണന ലഭിച്ചു.