കാരാട്ടുവയൽ ക്ഷേത്രത്തിൽ കവർച്ച

കാഞ്ഞങ്ങാട്: കാരാട്ടുവയൽ വെങ്കിട്ടമരണ ക്ഷേത്രത്തിൽ കവർച്ച. പൂട്ട് പൊളിച്ച് ക്ഷേത്രത്തിലെ സ്റ്റോർ റൂമിൽ കയറിയ കവർച്ചാ സംഘം അലമാരയിൽ സൂക്ഷിച്ചിരുന്ന 2 പവന്റെ സ്വർണ്ണരൂപം കവർന്നു.

ഇന്ന് രാവിലെയാണ് കവർച്ചാ വിവരമറിഞ്ഞത്. ഹൊസ്ദുർഗ് എസ്ഐ, കെ. പി. സതീഷിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ആറ് മാസം മുമ്പ് ഇതേ ക്ഷേത്രത്തിൽ കവർച്ച നടന്നിരുന്നു. ക്ഷേത്രത്തിനകത്തും പുറത്തുമുള്ള ഭണ്ഡാരങ്ങൾ കുത്തിത്തുറന്നാണ്  അന്ന്  പണം കവർന്നത്.

മോഷണം പോയ ഭണ്ഡാര പെട്ടികൾ പിന്നീട് ക്ഷേത്രത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താൻ സാധിച്ചില്ല. അമ്പലക്കള്ളന്മാരെ കുറിച്ച് പോലീസ് വ്യാപകമായ അന്വേഷണം നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല.

LatestDaily

Read Previous

റാഗിങ്ങ് കാട്ടാളത്തം

Read Next

ലോട്ടറി വിൽപ്പനക്കാരന്റെ മരണം; കാറിനെക്കുറിച്ച് സൂചന