ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ആദൂർ: ആദൂർ കുണ്ടാറിൽ സഹോദരന്റെ വീടിന് തീയിട്ട പ്രതി പിടിയിൽ. കുണ്ടാർ സി. ഏ. നഗറിലെ ബഷീറിന്റെ വീടിന് ഇന്നലെ പുലർച്ചെയാണ് സഹോദരൻ അസൈനാർ 52, തീയിട്ടത്. വീട്ടുകാർ ഉറങ്ങിക്കിടന്ന സമയത്താണ് മുഹമ്മദ് സഹോദരന്റെ വീടിന്റെ വാതിലിന് പെട്രോളൊഴിച്ച് തീയിട്ടത്. തീ ആളിപ്പടർന്ന് വീടിനകത്തെ ഗൃഹോപകരണങ്ങൾ കത്തി നശിച്ചു. വീട്ടുകാർ ഉണർന്ന് തീ കെടുത്തിയതിനാൽ ജീവാപായമുണ്ടായില്ല.
തീപിടുത്തത്തിൽ 5 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ബഷീർ ആദൂർ പോലീസിൽ പരാതി നൽകി. കുടുംബ സ്വത്തിനെച്ചൊല്ലിലുള്ള തർക്കമാണ് മുഹമ്മദിനെ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ബഷീർ 12 ലക്ഷം രൂപ കൊടുക്കാനുണ്ടെന്നും, പലതവണ പണം തിരികെ ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നുമാണ് മുഹമ്മദിന്റെ പരാതി. കുടുംബ സ്വത്തിനെച്ചൊല്ലിയുള്ള തർക്കമാണ് തീവെപ്പിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
തീവെപ്പ് കേസ്സിൽ പ്രതിയായ മുഹമ്മദിനെ ആദൂർ എസ്ഐ, രത്നാകരനും സംഘവും ഇന്നലെത്തന്നെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. സംഭവസ്ഥലം വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും സന്ദർശിച്ച് പ്രാഥമിക പരിശോധന നടത്തി.