ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മൂന്ന് പ്രതികൾക്കായി തെരച്ചിൽ
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് രണ്ടാഴ്ച മുമ്പ് നടന്ന ക്വട്ടേഷൻ ആക്രമണത്തിലെ അഞ്ചാം പ്രതി അമ്പലത്തറ പറക്കളായിയിലെ സുരേഷ് പറക്കളായി 43, വിശ്വഹിന്ദു പരിഷത്തിന്റെ കാസർകോട് ജില്ലാ ഒാർഗനൈസർ. വിഎച്ച്പിയുടെ മുഴുവൻ സമയ പ്രവർത്തകനായ സുരേഷിന് സംഘടന പ്രതിമാസം 8,000 രൂപ ഹോണറേറിയവും പുറമെ സംഘടനാ പ്രവർത്തനത്തിന് ജില്ലയിൽ സഞ്ചരിക്കാനുള്ള യാത്രാച്ചെലവും നൽകിവരുന്നുണ്ട്.
ഒരു വർഷമായി സുരേഷ് പറക്കളായി, വിഎച്ച്പിയുടെ സംഘടനാ ചുമതലയുള്ള ഒാർഗനൈസറാണ്. ഇടയ്ക്ക് പറക്കളായിയിൽ ഹോട്ടൽ നടത്തിയിരുന്നു.സംഘടനാ പ്രവർത്തനത്തിനിടയിൽ തന്നെ മൈ ലൈഫ് എന്ന ഊഹക്കച്ചവടത്തിൽ സുരേഷ് ആളുകളെ ചേർത്തിരുന്നു. ക്വട്ടേഷൻ ആക്രമണക്കേസ്സിൽ ഒളിവിൽപ്പോയ സുരേഷിനെ ഞായറാഴ്ചയാണ് പോലീസ് ഭാര്യാഗൃഹത്തിൽ അറസ്റ്റ് ചെയ്തത്. പ്രതിയെ ഹൊസ്ദുർഗ് കോടതി റിമാന്റ് ചെയ്തു.
488