കാസർകോട്–മംഗളൂരു ബസ് സർവ്വീസുകൾ തുടങ്ങി

കാഞ്ഞങ്ങാട് –ബംഗളൂരു കെഎസ്ആർടിസി സർവ്വീസും  തുടങ്ങി

കാഞ്ഞങ്ങാട്:  നാല് മാസത്തെ ഇടവേളയ്ക്ക് ശേഷം  കാസർകോട്–മംഗളൂരു കെഎസ്ആർടിസി ബസ് സർവ്വീസ്സുകൾ പുനരാരംഭിച്ചു. കേരളത്തിൽ കോവിഡ് കേസ്സുകൾ വർദ്ധിച്ചതായി ചൂണ്ടിക്കാട്ടിയാണ് ആഗസ്റ്റ് ഒന്ന് മുതൽ കെഎസ്ആർടിസി ബസ്സുകൾ ഉൾപ്പെടെ വാഹനങ്ങൾക്ക് കർണ്ണാടക വിലക്കേർപ്പെടുത്തിയത്.

കോവിഡ് കേസ്സുകൾ നന്നെ കുറഞ്ഞതിനെ തുടർന്ന് ബസ് സർവ്വീസുകൾ പുനരാരംഭിക്കുകയായിരുന്നു. കാഞ്ഞങ്ങാട് നിന്ന് ചെറുപുഴ, ഇരിട്ടി വഴി ബംഗളൂരുവിലേക്കുള്ള കെഎസ്ആർടിസി ബസ് സർവ്വീസ് ഇന്നലെയാണ്  (ഞായർ) പുനരാരംഭിച്ചത്.

ഇരിട്ടി, കൂട്ടുപുഴ ചെക്ക് പോസ്റ്റ് വഴിയാണ് ബസ്സുകൾ സർവ്വീസ് നടത്തുന്നത്. യാത്രക്കാർക്ക് 72 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബ്ബന്ധമാണെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. എല്ലാ ദിവസവും വൈകീട്ട് 6.15 ന് കാഞ്ഞങ്ങാട് നിന്ന് പുറപ്പെടുന്ന ബസ് മൈസൂരു വഴി അടുത്ത ദിവസം പുലർച്ചെ 5.30 ന് ബംഗളൂരുവിലെത്തു. മടക്കയാത്ര രാത്രി 9–15 ന് ബംഗളൂരു ശാന്തി നഗറിൽ നിന്ന് പുറപ്പെട്ട്  പിറ്റെ ദിവസം ചെറുപുഴ വഴി രാവിലെ ഏഴിന് കാഞ്ഞങ്ങാട്ടെത്തും.

കാഞ്ഞങ്ങാട് കെഎസ്ആർടിസി ഫോൺ നമ്പർ: 0467 2200055

LatestDaily

Read Previous

മന്ത്രി ദേവർ കോവിൽ സന്ദർശിച്ചു

Read Next

വീടുവിട്ട നവവധു കാമുകനൊപ്പം തിരിച്ചെത്തി