ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: പതിമൂന്നു കാരിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഹോസ്ദുർഗ്ഗ് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. രാവണേശ്വരം വേലേശ്വരം മധുരക്കാട്ടെ പ്രദീപൻ – സിന്ധു ദമ്പതികളുടെ മകൾ ദിയയാണ് 13, വീട്ടിനുള്ളിൽ തൂങ്ങി മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം. കാസർകോട്ടെ ആശുപത്രിയിൽ നഴ്സായ മാതാവ് സിന്ധു ജോലിക്കു പോയിരുന്നു. പിതാവ് പ്രദീപ് സൈനികനാണ്. സംഭവ ദിവസം വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല.
ദിയയുടെ അനുജൻ അമ്മൂമ്മയുടെ വീട്ടിലായിരുന്നു. മാതാവ് വൈകീട്ട് നാലു മണിയോടെ വീട്ടിലെത്തിയപ്പോൾ വാതിൽ അകത്ത് നിന്നും അടച്ച നിലയിലായിരുന്നു. വാതിൽ തട്ടി വിളിച്ചെങ്കിലും തുറന്നില്ല. വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് പെൺകുട്ടിയെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് പരിയാരം കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കാഞ്ഞങ്ങാട്ടെ സ്കൂളിലെ ഒമ്പതാം തരം വിദ്യാർഥിനിയാണ് ദിയ. പെൺകുട്ടിയുടെ ആകസ്മിക മരണം നാടിനെ കണ്ണീരിലാഴ്ത്തി.
മൊബൈൽ ഫോൺ അമിതമായി ഉപയോഗിക്കുന്നതിനെത്തുടർന്ന് മാതാവ് ഫോണുപയോഗിക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തിയിരുന്നതായും, ഇതേത്തുടർന്നുണ്ടായ മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നും സംശയിക്കുന്നു.