ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് നടന്ന ക്വട്ടേഷൻ ആക്രമണക്കേസ്സിൽ ഒരു പ്രതി കൂടി പോലീസ് പിടിയിൽ. നവംബർ 12 ന് ദുർഗ ഹൈസ്ക്കൂൾ റോഡിൽ ഗണേശ് മന്ദിരത്തിന് സമീപം പട്ടാപ്പകൽ നടന്ന ക്വട്ടേഷൻ ആക്രമണക്കേസ്സിലെ അഞ്ചാം പ്രതിയാണ് അറസ്റ്റിലായത്.
ദുർഗ ഹൈസ്ക്കൂൾ റോഡിലെ എച്ച്. ആർ. ദേവദാസ് 65, ഭാര്യ ലളിത 60, എന്നിവരെ വീട്ടിൽക്കയറി ആക്രമിച്ച് 40 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണവും, കാറും കവർന്ന സംഭവത്തിലെ അഞ്ചാം പ്രതി ബാലൂർ വാണിയൻ വളപ്പിലെ എം. കുഞ്ഞിക്കണ്ണന്റെ മകൻ കെ. സുരേഷിനെയാണ് 42, ഹൊസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ കെ. പി. ഷൈനും സംഘവും ബാലൂരിൽ നിന്നും അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട്ടെ ക്വട്ടേഷൻ ആക്രമണത്തിൽ ഹൊസ്ദുർഗ് പോലീസ് കൂട്ടക്കവർച്ചയ്ക്ക് കേസ്സ് റജിസ്റ്റർ ചെയ്തിരുന്നു. കേസ്സിലെ മുഖ്യ പ്രതിയായ രാജേന്ദ്രപ്രസാദ് അറസ്റ്റിലായി റിമാന്റിലാണ്.
കേസ്സിലെ 3 പ്രതികൾക്കായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കങ്ങളാണ് ക്വട്ടേഷൻ ആക്രമണത്തിലേക്ക് നയിച്ചത്. രാജേന്ദ്രപ്രസാദും ദേവദാസും തമ്മിലുണ്ടായിരുന്ന വസ്തു ഇടപാടിനെച്ചൊല്ലിയാണ് തർക്കം.