കേസ്സ് പകപോക്കൽ

Burhan Thalangara
ബുർഹാൻ അബ്ദുള്ള

കാസർകോട് : ഓൺലൈൻ മാധ്യമ പ്രവർത്തകൻ തളങ്കരയിലെ ബുർഹാൻ അബ്ദുള്ളക്കെതിരെ കാസർകോട് നഗരസഭാ കൗൺസിലർ സിയാന ഹനീഫ പോലീസിൽ പരാതി നൽകിയത് പകപോക്കലിന്റെ ഭാഗമെന്ന് ആരോപണം. കാസർകോട് നഗരസഭയിലെ അഴിമതിക്കെതിരെ തുടർച്ചയായി വാർത്തകൾ പ്രദർശിപ്പിച്ചിരുന്ന ഓൺലൈൻ മാധ്യമത്തിന്റെ എം.ഡിയാണ് തളങ്കര സ്വദേശിയായ ബുർഹാൻ അബ്ദുള്ള. ഇതിന്റെ പ്രതികാര നടപടിയെന്നപോലെയാണ് കുടുംബശ്രീ അടുക്കളയിൽ അതിക്രമിച്ച് കയറി എന്ന പേരിൽ നഗരസഭ കൗൺസിലർ കാസർകോട് പോലീസിൽ പരാതി കൊടുത്തത്. നഗരസഭയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ അടുക്കളയിൽ സ്ത്രീകളുടെ അനുമതി വാങ്ങാതെ അതിക്രമിച്ചുകയറി വീഡിയോ ചിത്രീകരിച്ചെന്നാണ് നഗരസഭാംഗം സിയാന ഹനീഫ് പോലീസിൽ നൽകിയ പരാതി. പ്രസ്തുത പരാതിയിൽ ബുർഹാൻ, കൂടെയുണ്ടായിരുന്ന 21 കാരിയായ മാധ്യമ പ്രവർത്തക എന്നിവർക്കെതിരെയാണ് കാസർകോട് പോലീസ് കേസെടുത്തത്. കാസർകോട് നഗരസഭയിലെ വികസന മുരടിപ്പിനെക്കുറിച്ചും സാമ്പത്തിക അഴിമതികളെക്കുറിച്ചും തന്റെ ഒൺലൈൻ മാധ്യമത്തിൽ നിരവധി വാർത്തകൾ വെളിച്ചത്ത് കൊണ്ടുവന്നിരുന്നു.

LatestDaily

Read Previous

ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കാനൊരുങ്ങി സര്‍ക്കാര്‍

Read Next

കോവിഡ്: മേൽപറമ്പ് സ്വദേശി അബൂദാബിയിൽ മരണപ്പെട്ടു