ലൈസൻസില്ലാത്തയാൾക്ക് സ്ക്കൂട്ടറോടിക്കാൻ കൊടുത്ത വീട്ടമ്മയ്ക്ക് പിഴ

ഞ്ഞങ്ങാട്:  ലൈസൻസില്ലാത്തയാൾക്ക് സ്ക്കൂട്ടർ ഒാടിക്കാൻ കൊടുത്ത വീട്ടമ്മയെ കോടതി 5,000 രൂപ പിഴയടക്കാൻ ശിക്ഷിച്ചു. കൊവ്വൽപ്പള്ളിയിലെ അബ്ദുൾ ഖാദറിന്റെ ഭാര്യ ടി. സുഹറയെയാണ് 50, ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഒന്ന് കോടതി ശിക്ഷിച്ചത്.

സുഹറയുടെ ഉടമസ്ഥതയിലുള്ള സ്ക്കൂട്ടർ ഡ്രൈവിംഗ് ലൈസൻസില്ലാത്ത കിഴക്കെ വെള്ളിക്കോത്തെ ദിനേശന് ഒാടിക്കാൻ കൊടുത്തതിന് സുഹറക്കെതിരെ ഹൊസ്ദുർഗ് പോലീസ് കേസ്സെടുക്കുകയായിരുന്നു. 2020 ജൂലൈ 16 ന് രാവിലെ മാവുങ്കാലിൽ വാഹന പരിശോധനക്കിടെ ദിനേശനെ പോലീസ് പിടികൂടിയ കേസ്സിലാണ് വിധി. വാഹന ഉടമ സുഹറയാണെന്ന് കണ്ടെത്തി ഇവർക്കെതിരെ പോലീസ് കേസ്സെടുക്കുകയായിരുന്നു.

ഡ്രൈവിംഗ് ലൈസൻസില്ലാതെ സ്ക്കൂട്ടർ ഒാടിച്ചതിന് ദിനേശന്റെ പേരിൽ പോലീസ് മറ്റൊരു കേസ്സ് റജിസ്റ്റർ ചെയ്തിരുന്നു. ഈ കേസ്സിൽ എം. ഇ. ദിനേശനെ 54, ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതി 5,000 രൂപ പിഴയടക്കാൻ ശിക്ഷിച്ചു.

LatestDaily

Read Previous

നിത്യാനന്ദാശ്രമം നശിപ്പിക്കരുത്: പാരീസ് മോഹൻകുമാർ

Read Next

തക്കാളി വില കാഞ്ഞങ്ങാട്ട് 100 കടന്നു