കാഞ്ഞങ്ങാട്ട് കോവിഡ്: അജാനൂർ ഹോട്ട്സ്പോട്ട്

കാഞ്ഞങ്ങാട്: കോവിഡ് രോഗം സ്ഥിരീകരിച്ച ആനന്ദാശ്രമം യുവാവിനെ ജില്ലാശുപത്രിയിൽ നിന്ന് പരിയാരം ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആനന്ദാശ്രമത്തിന് പിറകിൽ കുന്നിൻ ചെരിവിൽ താമസിക്കുന്ന ഇരുപത്തിയഞ്ചുകാരനെ ഇന്നലെ സന്ധ്യയോടെയാണ് 108 ആംബുലൻസിൽ പരിയാരത്തേക്ക് കൊണ്ടുപോയത്. യുവാവ് കഴിഞ്ഞ ഇരുപതു ദിവസക്കാലം വളരെ അടുത്ത് സമ്പർക്കം പുലർത്തിയ പറക്കളായിയിലുള്ള അഞ്ചു കുടുംബങ്ങളിലെ മുപ്പതോളം പേരെ ഇന്നലെ തന്നെ കോറൻന്റെനിൽ പ്രവേശിപ്പിച്ചു.

മദ്യാസക്തിയിൽ നിന്ന് മോചനം നേടുന്നതിനുള്ള ചികിത്സയിലായിരുന്നു യുവാവ്. മാർച്ച് 6-ന് പനി കലശലായതിനെ തുടർന്ന് യുവാവ് ജില്ലാശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പനിക്കുള്ള മരുന്നുകൾ വാങ്ങി പോയ യുവാവിന് പനി ശക്തമായതിനാലാണ് വീണ്ടും ജില്ലാശുപത്രിയിലെത്തിയത്. അന്ന് യുവാവിൽ നിന്ന് ശേഖരിച്ച സ്രവത്തിന്റെ പരിശോധനാ റിപ്പോർട്ടിലാണ് ഇന്നലെ കോവിഡ് രോഗം ഉറപ്പാക്കിയത്.

ഒരു മാസം മുമ്പ് യുവാവും കൂട്ടുകാരും കുടകിലെ തലക്കാവേരിയിൽ ക്ഷേത്രത്തിൽ പോയിരുന്നു. ഒരുമിച്ച് മറ്റ് ഏഴോളം കൂട്ടുകാരും ഉണ്ടായിരുന്നു. യുവാവിന്റെ കൂട്ടുകാരനായ കാട്ടുകുളങ്ങരയിലെ പെയിന്റിംഗ് തൊഴിലാളിയും നിരീക്ഷണത്തിലാണ്.കാട്ടുകുളങ്ങര റോഡ് പോലീസ് ഇന്നലെ അടച്ചിട്ടു.

LatestDaily

Read Next

കാസർകോട്ട് അതിജാഗ്രത: രോഗിക്കെതിരെ കേസ്