ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: റിട്ട: റെയിൽവെ സ്റ്റേഷൻ മാസ്റ്ററും ഐഎൻഎൽ നേതാവുമായ ടി. ഹംസ മാസ്റ്റർ 85, അന്തരിച്ചു. റെയിൽവെ സ്റ്റേഷന് സമീപത്തെ വസതിയിൽ ഇന്ന് പുലർച്ചെ 3.45 നായിരുന്നു അന്ത്യം. കബറടക്കം വൈകീട്ട് 3 മണിക്ക് കോട്ടച്ചേരി മുബാറക്ക് ജുമാ മസ്ജിദ് കബർസ്ഥാനിൽ.
1996– ൽ റെയിൽവെ സർവ്വീസിൽ നിന്ന് വിരമിച്ച ശേഷം കോട്ടച്ചേരിയിൽ മലബാർ സേവന കേന്ദ്രം എന്ന സ്ഥാപനം നടത്തിയിരുന്നു. പൊതുരംഗത്തും രാഷ്ട്രീയത്തിലും സജീവമായിരുന്ന ഹംസ മാസ്റ്റർ ഐഎൻഎൽ ജില്ലാ വൈസ് പ്രസിഡണ്ട് മണ്ഡലം പ്രസിഡണ്ട്, മുൻസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. രണ്ട് തവണ കാഞ്ഞങ്ങാട് നഗരസഭയിലേക്ക് മത്സരിച്ചിരുന്നു.
ക്രസന്റ് സ്കൂൾ മാനേജിംഗ് കമ്മിറ്റി ജനറൽ സിക്രട്ടറി, കാഞ്ഞങ്ങാട് മുസ്ലീം യതീംഖാന ഭരണ സമിതിയംഗം, കോട്ടച്ചേരി മുബാറക് മസ്ജിദ് കമ്മിറ്റി, സംയുക്ത മുസ്ലീം ജമാഅത്ത് പ്രവർത്തക സമിതിയംഗം തുടങ്ങി വിവിധ നിലകളിൽ നിറസാന്നിധ്യമായിരുന്നു. പരപ്പനങ്ങാടിയിൽ അധ്യാപകനായിരുന്ന പരേതനായ ആലിക്കുട്ടി മാസ്റ്ററുടെ മകനായ ഹംസ മാസ്റ്ററുടെ ഭാര്യ ഫാത്തിമ.
മക്കൾ: കോട്ടച്ചേരി റഹ്മത്ത് കോംപ്ലക്സിലെ വ്യാപാരി സുബൈർ, ഷരീഫ, ഹസീന. മരുമക്കൾ: ഷക്കീല കാപ്പിൽ, ഏ. പി. അബ്ദുൽ അസീസ്, യൂസഫ് ബളാംതോട്, ബഷീർ ജാൻ എറണാകുളം. സഹോദരങ്ങൾ: റെയിൽവെയിൽ ടിടിഇ ആയി വിരമിച്ച മുഹമ്മദ് കോഴിക്കോട്, അബ്ദു റഷീദ്, അബ്ദുസമദ്, റിട്ട: ബിഎസ്എൻഎൽ ഉദ്യോഗസ്ഥൻ അബ്ദുൽ ബഷീർ, അബ്ദുറഹീം, അബ്ദുൽ അസീസ് (ഇരുവരും സൗദി അറേബ്യ).