മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് വിടവാങ്ങി

തലശ്ശേരി: മാപ്പിളപ്പാട്ട് രംഗത്തെ പ്രഗത്ഭ ഗായകൻ പീർ മുഹമ്മദ്‌  75,  വിടവാങ്ങി . കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ ഇന്ന് പുലർച്ചെ നാലോടെയായിരുന്നു അന്ത്യം. ജാതി മത ഭേദമന്യേ മലയാളികളെ കൈത്താളം കൊട്ടിച്ച മാസ്മരിക ശബ്ദമാണ് നിലച്ചത് .ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കുറച്ച് ദിവസമായി ആശുപത്രിയിലായിരുന്നു.

എടക്കാട് പോലീസ് സ്റ്റേഷന് സമീപം സമീർ വില്ലയിലായിരുന്നു താമസം. ഉച്ചവരെ വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം ഖബറടക്കം വൈകിട്ട് വളപട്ടണം മന്ന ജുമാ മസ്ജിദിൽ. കേരള മാപ്പിള കലാ അക്കാദമിയുടെ ഇശൽ ചക്രവർത്തി പുരസ്ക്കാര ജേതാവാണ്.

1956 ൽ ആറാം വയസിലാണ് ‘പീർ മുഹമ്മദ് മാപ്പിളപ്പാട്ട് പാടാൻസ്റ്റേജിൽ കയറിയത് . ഇതിൽ പിന്നീട് നീണ്ട 65 വർഷം മലയാളി മനസുകളിൽ ഒരിക്കലും മായാത്ത ഒരു പിടി പാട്ടുകൾ ഇദ്ദേഹം പാടിപതിപ്പിച്ചു കാഫ് മല കണ്ട പൂങ്കാറ്റേ,  ഒട്ടകങ്ങൾ വരിവരിയായ്,  ഏറനാട്ടിലെ മാപ്പിളപ്പെണ്ണിന്റെ  എന്ന് തുടങ്ങിയ ഹിറ്റുകൾ ആസ്വാദകരുടെ നാവിൻതുമ്പത്ത് ഇനി എന്നും മധുരിച്ചു നിൽക്കും.

പരേതരായ അസിസ് മുഹമ്മദ്, ബെൽക്കീസ് ദമ്പതികളുടെ മകനാണ് പീർ മുഹമ്മദ്- ഭാര്യ – കെ.സി.രഹ്ന- മക്കൾ – സമിർ (ഖത്തർ), ഷെറീൻ, അമൻ സാറ, നിസ.

LatestDaily

Read Previous

കാറിടിച്ച് ലോട്ടറി വിൽപ്പനക്കാരൻ മരണപ്പെട്ടു

Read Next

കാണിയൂർ റെയിൽപാതയ്ക്ക് സംസ്ഥാന സർക്കാർ വിഹിതം നൽകും: മുഖ്യമന്ത്രി