എം. എം. നാസറിന് ജന്മനാടിന്റെ വിട

കാഞ്ഞങ്ങാട്:  ഇന്നലെ പുലർച്ചെ അന്തരിച്ച ജീവകാരുണ്യ പ്രവർത്തകനും ഗൾഫിലും നാട്ടിലും പൊതുരംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന എം. എം. നാസറിന് 47 ജന്മനാടായ അജാനൂർ കടപ്പുറത്ത് കണ്ണീരിൽ കുതിർന്ന വിട.

ഗൾഫ് രാജ്യങ്ങളിൽ മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് ഇന്ത്യൻ എംബസിയുടെ പ്രത്യേകാനുമതിയോടെ മാതൃകാപരമായ പ്രവർത്തനം നടത്തിയ എം. എം. നാസർ അബൂദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ ഭാരവാഹി, കടപ്പുറം മുസ്ലീം ജമാഅത്ത് യുഏഇ കമ്മിറ്റി പ്രസിഡണ്ട്, കാഞ്ഞങ്ങാട് മുസ്ലീം യതീംഖാന അബൂദാബി കമ്മിറ്റി പ്രസിഡണ്ട്, അജാനൂർ കടപ്പുറം ഗവ: ഫിഷറീസ് സ്കൂൾ വികസന സമിതി ട്രഷറർ, ദയാ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ തുടങ്ങി വിവിധ നിലകളിലുള്ള പ്രവർത്തനങ്ങളിലൂടെ നാട്ടിലും ഗൾഫിലും വ്യക്തിമുദ്ര  പതിപ്പിച്ചിരുന്നു.

അജാനൂർ കടപ്പുറം ജുമാമസ്ജിദിൽ നടന്ന ജനാസ നമസ്ക്കാരത്തിന് അടുത്ത ബന്ധുവായ അതിഞ്ഞാൽ ജുമാ മസ്ജിദ് ട്രഷറർ വി. കെ. അബ്ദുല്ല നേതൃത്വം നൽകി. നേരത്തെ പല തവണകളിലായി വസതിയിൽ നടന്ന ജനാസ നമസ്ക്കാരത്തിന് മത പണ്ഡിതന്മാരുൾപ്പെടെ നേതൃത്വം നൽകി. അർബുദ രോഗബാധയെതുടർന്ന് ചികിത്സയിലായിരുന്ന എം. എം. നാസർ അജാനൂർ കടപ്പുറത്തെ വസതിയിലായിരുന്നു അന്തരിച്ചത്.

മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങളുടെ പ്രതിനിധി മകൻ മുഈനലി ശിഹാബ് തങ്ങൾ, രാജ്മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഏമാരായ ഇ. ചന്ദ്രശേഖരൻ, എൻ. ഏ. നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ, കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ. വി. സുജാത, മുൻ ചെയർമാൻ വി. വി. രമേശൻ, അജാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശോഭ, വൈസ് പ്രസിഡണ്ട് സബീഷ് അജാനൂർ കടപ്പുറം കുറുബ ഭഗവതി ക്ഷേത്രം പ്രസിഡണ്ട് സുരേഷ് മുൻ പ്രസിഡണ്ടുമാരായ രാജൻ,  ഏ. ആർ. രാമകൃഷ്ണൻ, മുസ്ലീം  യതീംഖാന പ്രസിഡണ്ട് സി. കുഞ്ഞബ്ദുല്ല ഹാജി പാലക്കി, ജനറൽ സെക്രട്ടറി മുബാറക്ക് ഹസൈനാർ ഹാജി, വൈസ് പ്രസിഡണ്ടുമാരായ തെരുവത്ത് മൂസ ഹാജി, വൺഫോർ അബ്ദുറഹിമാൻ, ട്രഷറർ പി. കെ. അബ്ദുല്ലക്കുഞ്ഞി, സംയുക്ത മുസ്ലീം ജമാഅത്ത് പ്രസിഡണ്ട് സി. കുഞ്ഞാമത് ഹാജി പാലക്കി, ജനറൽ സിക്രട്ടറി മൊയ്തു മൗലവി, സിഐടിയു നേതാവ് കാറ്റാടി കുമാരൻ, മാധ്യമ പ്രവർത്തകൻ  ടി. മുഹമ്മദ് അസ്്ലം, ഗ്രാമ പഞ്ചായത്തംഗം രവാന്ദ്രൻ, സിപിഎം ലോക്കൽ സിക്രട്ടറി എം. വി. നാരായണൻ, ഐഎൻഎൽ സംസ്ഥാന സിക്രട്ടറി എം. ഏ. ലത്തീഫ്, മുസ്ലീം ലീഗ് മണ്ഡലം പ്രസിഡണ്ട് എം. പി. ജാഫർ, മുൻ പ്രസിഡണ്ട് ബഷീർ വെള്ളിക്കോത്ത്, പ്രവാസി ലീഗ് നേതാവ് ഏ. പി. ഉമ്മർ, മുൻസിപ്പൽ ലീഗ് പ്രസിഡണ്ട് അഡ്വ: എൻ. ഏ. ഖാലിദ്, ജനറൽ സിക്രട്ടറി സി. കെ. റഹ്മത്തുള്ള, പൊതുപ്രവർത്തകരായ യു. വി. ബഷീർ, ഖാലിദ് അറബിക്കാടത്ത്, ഇ. കെ.കെ.പടന്നക്കാട്, കരീം കള്ളാർ, ഗായകരായ താജുദ്ധീൻ വടകര, ആദിൽ അത്തു തുടങ്ങി വിവിധ മേഖലയിലുള്ളവർ വസതിയിലെത്തി അന്തിമോപചാരമർപ്പിച്ചു.

കബറടക്കത്തിന് ശേഷം ചേർന്ന സർവ്വ കക്ഷി അനുശോചന യോഗത്തിൽ ജമാഅത്ത് പ്രസിഡണ്ട് ഫാൻസി മുഹമ്മദ് കുഞ്ഞി അധ്യക്ഷനായി. കെ. എം. മുഹമ്മദ്കുഞ്ഞി സ്വാഗതം പറഞ്ഞു. ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും വിവിധ സംഘടനാപ്രതിനിധികളും പ്രസംഗിച്ചു. അജാനൂർ കടപ്പുറത്തെ എം. എം. മൊയ്തീൻകുഞ്ഞിയുടെയും ഫാത്തിമയുടെയും മകനായ എം. എം. നാസറിന്റെ ഭാര്യ ഷാഹിനയാണ് . മക്കൾ: ക്രസന്റ് സ്ക്കൂൾ വിദ്യാർത്ഥികളായ നഷ, നാഷ, നസ്റ. സഹോദരങ്ങൾ: മുഹമ്മദ്കുഞ്ഞി, ഖാദർ ഉമ്മുൽ, ഖുവൈൻ, ഷംസു, ഹാരില് (ഇരുവരും അബൂദാബി), റഹ്മത്ത് ബീവി, ഹസീന.

LatestDaily

Read Previous

കിണറ്റിൽ നിന്നും ശബ്ദം; ഭീതിയിൽ നാട്ടുകാർ

Read Next

മെട്രോ മോഹനൻ അന്തരിച്ചു