മന്ത്രി പങ്കെടുക്കേണ്ട വേദിക്കടുത്ത് അജ്ഞാത വാഹനം

ഹൈവേ പോലീസ് കസ്റ്റഡിയിലെടുത്ത ഇന്നോവ കാർ സ്റ്റേഷനിലെത്തും

മുമ്പ് ഹൈവേ പോലീസ് വിട്ടുകൊടുത്തു ∙ കാറിൽ പാൻപരാഗ് കണ്ടെത്തി

കാഞ്ഞങ്ങാട്:  വനംവകുപ്പ് മന്ത്രി ഏ. കെ. ശശീന്ദ്രനും എൻസിപി പാർട്ടി സംസ്ഥാന അധ്യക്ഷൻ പി. സി. ചാക്കോയും മറ്റു സംസ്ഥാന എൻസിപി നേതാക്കളും സംബന്ധിക്കാൻ പടന്നക്കാട് നെഹ്റു കോളേജിന് തൊട്ടടുത്ത് തയ്യാറാക്കിയ വേദിക്ക് 200 മീറ്റർ അടുത്ത് വെള്ളിയാഴ്ച രാത്രി അജ്ഞാത വാഹനം കണ്ടെത്തി.

ചിലർ വിവരം നൽകിയതനുസരിച്ച് നവംബർ 12 –ന് രാത്രി സ്ഥലത്തെത്തിയ കിലോ–ടു ഹൈവേ പട്രോൾ വണ്ടി ഈ ഇന്നോവ വണ്ടി പരിശോധിച്ച ശേഷം അജ്ഞാത വാഹനമാണെന്ന് ബോധ്യപ്പെട്ടതിനാൽ രാത്രി 11-30– ന് സ്ഥലത്ത് നിന്ന് കസ്റ്റഡിയിലെടുക്കുകയും ക്രെയിൻ വരുത്തി മഹാരാഷ്ട്ര റജിസ്ട്രേഷനിലുള്ള വെള്ള ഇന്നോവ കാർ കെട്ടി വലിച്ച് ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും, പോലീസ് സ്റ്റേഷനിലെത്തുന്നതിന് മുമ്പ് തന്നെ വഴിയിൽ ഇന്നോവ വണ്ടിക്ക് പിന്നാലെ പറന്നുവന്ന ഒരു ബെൻസ് കാറിലെത്തിയ സംഘം ഹൈവേ പട്രോൾ പോലീസുമായി സംസാരിച്ച ശേഷം മഹാരാഷ്ട്ര ഇന്നോവ കൊണ്ടു പോവുകയും ചെയ്തു. നെഹ്റു കോളേജിന് മുന്നിൽ നിർമ്മാണം നടന്നുവരുന്ന സൺകേർ ആശുപത്രിയുടെ പോർച്ചിൽ രാത്രി 11.20 മണിക്കാണ് മഹാരാഷ്ട്ര എംഎച്ച് 46-ഡി 1820 നമ്പറിൽ വെള്ള നിറത്തിലുള്ള ഇന്നോവ പൂട്ടിയിട്ട നിലയിൽ ആശുപത്രി നിർമ്മാണത്തൊഴിലാളികൾ ചിലർ കണ്ടത്. വണ്ടി കൊണ്ടുവെച്ചവർ ആരെയും കണ്ടെത്താത്തതിനെതുടർന്ന് വണ്ടിക്കകത്ത് പുറത്ത് നിന്ന് ടോർച്ച് തെളിച്ച് നോക്കിയപ്പോൾ, പാൻപരാഗ് പായ്ക്കറ്റുകൾ കണ്ടെത്തിയതോടെ സംശയം ഇരട്ടിച്ചു. ഇതനുസരിച്ചാണ് ഹൈവേ പോലീസിനെ വിളിച്ചത്. ഹൈവേ പോലീസ് എത്തി വണ്ടി നമ്പർ ഗൂഗിളിൽ സെർച്ച് ചെയ്തപ്പോൾ, ഈ വണ്ടിയുടെ മഹാരാഷ്ട്രയിലുള്ള ആർസി ഉടമയുടെ നമ്പർ ലഭിച്ചു. 

ഈ നമ്പറിൽ പോലീസ് വിളിച്ച് സംസാരിച്ചപ്പോൾ, രണ്ടു വർഷം മുമ്പ് വിൽപ്പന ചെയ്ത വണ്ടിയാണിതെന്ന് ആർസി ഉടമ പോലീസിനോട് പറഞ്ഞു. സംശയം ഇരട്ടിച്ചതിനെതുടർന്ന് പോലീസ് അപ്പോൾ തന്നെ ക്രെയിൻ വരുത്തി ഇന്നോവ കെട്ടിവലിച്ച് ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും, ഈ വണ്ടി പോലീസ് സ്റ്റേഷനിലെത്തുന്നതിന് തൊട്ടുമുമ്പ് ബെൻസ് കാറിൽ പറന്നുവന്ന രണ്ടംഗ സംഘം ഹൈവേ പോലീസുമായി സംസാരിക്കുകയും മഹാരാഷ്ട്ര വണ്ടി പോലീസ് അവർക്ക് വിട്ടുകൊടുക്കുകയും ചെയ്തു.

രാത്രിയിൽ ഉപേക്ഷിച്ച നിലയിലും, നിരോധിത പുകയില ഉൽപ്പന്നം കണ്ടെത്തുകയും ചെയ്ത മഹാരാഷ്ട്ര വണ്ടി സാധാരണ ഗതിയിൽ പോലീസ് സ്റ്റേഷനിലെത്തിച്ച് കേസ്സ് റജിസ്റ്റർ ചെയ്യുകയാണ് വേണ്ടതെങ്കിലും, സ്റ്റേഷനിലെത്തുന്നതിന് മുമ്പ് തന്നെ ഇന്നോവ വണ്ടി ഹൈവേ പോലീസ് വിട്ടുകൊടുക്കുകയായിരുന്നു. ഇത്തരമൊരു വണ്ടി പിടികൂടിയതായുള്ള യാതൊരു വിവരവും 12– ന് വെള്ളിയാഴ്ച രാത്രി ഹൈവേ പോലീസ് ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യാതിരുന്നതും സംശയങ്ങൾ ഇരട്ടിപ്പിച്ചു. വണ്ടി കെട്ടിവലിച്ച് കൊണ്ടുവന്ന ക്രെയിനിന്റെ ഡ്രൈവർ നിധിന് വാടക കൊടുത്തത് ബെൻസ് കാറിലെത്തിയവരാണ്

LatestDaily

Read Previous

കാഞ്ഞങ്ങാട്ട് നടന്നത് ക്വട്ടേഷൻ ആക്രമണം; ഒരാൾ അറസ്റ്റിൽ

Read Next

ഫാഷൻ ഗോൾഡ് നിക്ഷേപക സംഗമത്തിന് പണപ്പിരിവ്