ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചീമേനി: ലോഡിറക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിൽ കടയുടമയെ ആക്രമിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന 8 ഐഎൻടിയുസി പ്രവർത്തകർക്കെതിരെ ചീമേനി പോലീസ് നരഹത്യാ ശ്രമത്തിന് കേസ്സെടുത്തു. ചീമേനിയിലെ ശ്രീ പോർക്കലി സ്റ്റീൽസിന്റെ നടത്തിപ്പുകാരനും വെള്ളൂരിലെ ഏ. വി. ബാലന്റെ മകനുമായ ടി. വി. മോഹൻ ലാലിനെയാണ് 42, ഇന്നലെ ഉച്ചയ്ക്ക് 12 മണിക്ക് ഐഎൻടിയുസി പ്രവർത്തകരായ. ലോഡിങ്ങ് തൊഴിലാളികൾ ആക്രമിച്ചത്. ഇദ്ദേഹത്തിന്റെ കടയിൽ അതിക്രമിച്ചു കയറിയാണ് മർദ്ദനം.
ശ്രീപോർക്കലി സ്റ്റീൽസിലെ കയറ്റിറക്കുമായി ബന്ധപ്പെട്ട് തൊഴിലാളികളും കട നടത്തിപ്പുകാരനും തമ്മിൽ നേരത്തെ മുതൽ തർക്കങ്ങളുണ്ടായിരുന്നു. കടയിലേക്ക് വരുന്ന സാധനങ്ങൾ സ്വന്തമായി ഇറക്കുന്നതിലും കയറ്റുന്നതിലും ഇദ്ദേഹം ഹൈക്കോടതിയിൽ നിന്നും അനുകൂല വിധിയും സംഘടിപ്പിച്ചിരുന്നു.
ഐഎൻടിയുസി പ്രവർത്തകനായ ചീമേനി പിലാന്തോളിയിലെ കെ. രാജേഷിനെ 41, ആക്രമിച്ചെന്ന പരാതിയിൽ ടി. വി. മോഹൻലാലിനെതിരെയും ചീമേനി പോലീസ് നരഹത്യാ ശ്രമത്തിന് കേസ്സെടുത്തിട്ടുണ്ട്. കയറ്റിറക്ക് തർക്കത്തെക്കുറിച്ച് സംസാരിക്കാനെത്തിയ രാജേഷിനെ മോഹൻലാൽ റോഡിലൂടെ വലിച്ചിഴച്ചെന്നാണ് പരാതി.