ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ആനന്ദാശ്രമം (കാഞ്ഞങ്ങാട്): അറിയപ്പെടുന്ന ഫോട്ടോഗ്രാഫർ ആർ .സുകുമാരനെ കാഞ്ഞങ്ങാട്ടെ സൗഹൃദ കൂട്ടായ്മ ഇന്ന് ആദരിച്ചു. ആനന്ദാശ്രമം ഹാളിൽ ചേർന്ന ലളിതമായ ചടങ്ങിൽ സ്വാമിജി മുക്താനന്ദ സുകുമാരന്റെ സേവനങ്ങളെ പ്രകീർത്തിച്ചുകൊണ്ട് അദ്ദേഹത്തിന്റെ വിരലിൽ പവിത്ര മോതിരമണിയിച്ചു.
ജീവിത പ്രയാണം എന്നത് ഒരു വലിയ യന്ത്രത്തിന്റെ സുഗമമായ ചലനമാണ്. ഈ യന്ത്രം ചലിക്കണമെങ്കിൽ നിരവധി പാർട്ട്സുകൾ ഒരേ സമയത്ത് ചലിക്കണം. ഫോട്ടോഗ്രാഫി എന്നത് ആധുനിക കാലത്ത് മാറ്റി നിർത്താൻ കഴിയാത്ത ഒരു പാർട്ട്സും ശാസ്ത്രീയ കലയുമാണെന്ന് സുകുമാരന് പയ്യന്നൂർ പവിത്ര മോതിരം വിരലിൽ അണിയിച്ചശേഷം സ്വാമിജി പറഞ്ഞു.
ചടങ്ങിൽ ഡോ. ഏ.എം. ശ്രീധരൻ ആധ്യക്ഷം വഹിച്ചു. ടി. മുഹമ്മദ് അസ്്ലം സംസാരിച്ചു. എഞ്ചിനീയർ കെ. ദാമോദരൻ, മെട്രോ മുഹമ്മദ് ഹാജിയുടെ മകൻ ജലീൽ മെട്രോ, അരവിന്ദൻ മാണിക്കോത്ത്, അഡ്വ. ടി.കെ. സുധാകരൻ, ബിജെപി നേതാവ് ഇ. കൃഷ്ണൻ, ഏ. ഹമീദ് ഹാജി, കെ. വേണുഗോപാലൻ നമ്പ്യാർ , രാധാകൃഷ്ണൻ നരിക്കോട്, മോഹൻ സിറ്റി ചാനൽ, പി. മുഹമ്മദലി ചിത്താരി, ആർ സുകുമാരന്റെ പത്നി ബീനാ സുകുവും പെൺമക്കളും ആശ്രമത്തിന്റെ ഒട്ടേറെ അഭ്യുദയ കാംക്ഷികളും ചടങ്ങിനെത്തിയിരുന്നു.
ഇന്നുച്ചയ്ക്ക് 3-ന് മഹാകവി പി. സ്മാരകത്തിൽ ചേരുന്ന സ്നേഹാദര സദസ്സ് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്യും. നഗരസഭാധ്യക്ഷ കെ.വി. സുജാത ഉപഹാരം സമർപ്പിക്കും. ഗായകരായ കാഞ്ഞങ്ങാട് രാമചന്ദ്രൻ , രാകേഷ് ബ്രഹ്മാനന്ദൻ എന്നിവർ സംബന്ധിക്കുന്നതാണ്.