പിരിവിനെത്തിയ സംഘത്തെ നാട്ടുകാർ തടഞ്ഞുവെച്ചു

500 രൂപ വാങ്ങിയ റസീറ്റ് കുറ്റിയിൽ 100 രൂപ എഴുതിയത് കണ്ടുപിടിച്ചു പിരിവ് ഇസ്ലാമിക്ക് അക്കാദമിയുടെ പേരിൽ

കാഞ്ഞങ്ങാട്: ബല്ലാ കടപ്പുറത്ത് പിരിവിനെത്തിയ രണ്ടംഗ സംഘത്തെ നാട്ടുകാർ തടഞ്ഞുവെച്ചു. മഞ്ചേശ്വരം ഷിറിയ ബന്തിയോട്ടെ മുഹമ്മദിയ കുന്നിൽ ഇസ്ലാമിക്ക് അക്കാദമിയുടെ രസീതിയുമായി ബല്ലാ കടപ്പുറത്തെത്തിയ രണ്ടംഗ സംഘത്തെയാണ് നാട്ടുകാർ തടഞ്ഞുവെച്ചത്.

പിരിവ് നൽകിയ തുകയിൽ കൃത്രിമം നടത്തിയെന്ന സൂചന ലഭിച്ചതിനെത്തുടർന്നാണ് കാറിലെത്തിയ രണ്ട് പേരെ നാട്ടുകാർ ഏറെ നേരം തടഞ്ഞുവെച്ചത്. പിരിവ് നൽകുന്നയാൾക്ക് യഥാർത്ഥ തുകയുടെ രശീതി നൽകിയ ശേഷം കൗണ്ടർ ഫോയിലിൽ കുറഞ്ഞ തുക രേഖപ്പെടുത്തിയ രസീതി ബുക്കുകൾ നാട്ടുകാർ പിടിച്ചെടുത്തിരുന്നു.

ഇസ്ലാമിക്ക് അക്കാദമിയുടെ പേരിൽ അടിച്ചിറക്കിയ രശീതി ബുക്കിൽ 1230– ാം  നമ്പർ രശീതിയിൽ 500 രൂപ പിരിവ് കിട്ടിയതായി രേഖപ്പെടുത്തിയിരുന്നുവെങ്കിലും, ഇതേ നമ്പറിലുള്ള കൗണ്ടർ ഫോയിലിൽ 100 രൂപ മാത്രമാണ് പിരിവിനത്തിൽ രേഖപ്പെടുത്തിയത്. ഇതാണ് നാട്ടുകാർക്ക് സംശയമുണ്ടാകാൻ കാരണം.

പിരിവിനെത്തിയ വീടുകളിലെ സ്ത്രീകളുടെ ഫോൺ നമ്പർ സംഘാംഗങ്ങൾ ചോദിച്ച് വാങ്ങിയതും സംശയത്തിനിടയാക്കി. പിടിയിലായ രണ്ടുപേരെയും നാട്ടുകാർ താക്കീത് നൽകി വിട്ടയക്കുകയായിരുന്നു.

LatestDaily

Read Previous

എൻ സി പി വേര് പിടിക്കുന്നു

Read Next

ബേബിയുടെ വക്കീൽ നോട്ടീസ് പാർട്ടിയറിഞ്ഞില്ല