എൻ സി പി വേര് പിടിക്കുന്നു

കാഞ്ഞങ്ങാട്: നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടി (എൻസിപി) കാസർകോട് ജില്ലയിൽ വേരുറപ്പിക്കുന്നു. ദേശീയ രാഷ്ട്രീയത്തിൽ ശരത്പവാറിന്റെ നേതൃത്വം ശ്രദ്ധേയമായിക്കൊണ്ടിരിക്കുമ്പോൾ, പി. സി. ചാക്കോ കേരളത്തിൽ എൻസിപിയുടെ സംസ്ഥാന അധ്യക്ഷ പദവി  ഏറ്റെടുത്തതിന് ശേഷം സംസ്ഥാനത്ത് 118 നിയമസഭാ മണ്ഡലങ്ങളിൽ സ്വന്തമായി പാർട്ടിക്ക് ഓഫീസുകൾ ആരംഭിച്ചുകഴിഞ്ഞു.

കാസർകോട് ജില്ലയിൽ 119-ാമത്തെ ഓഫീസ് തൃക്കരിപ്പൂർ ടൗണിൽ നവംബർ 13-ന് പി. സി. ചാക്കോ ഉദ്ഘാടനം  ചെയ്യും. 13 ജില്ലാ ആസ്ഥാനങ്ങളിലും  എൻസിപിക്ക് ജില്ലാക്കമ്മിറ്റി ഓഫീസുകൾ നിലവിൽ വന്നു. കാസർകോട് ജില്ലാക്കമ്മിറ്റി ഓഫീസ് നവംബർ 13-ന് പടന്നക്കാട് നെഹ്്റു കോളേജിന് സമീപം സംസ്ഥാന അധ്യക്ഷൻ പി. സി.ചാക്കോ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വനംമന്ത്രി ഏ. കെ. ശശീന്ദ്രൻ  മുഖ്യാതിഥിയായിരിക്കും.

ചടങ്ങിൽ സംസ്ഥാന നേതാക്കളായ ലതികാസുഭാഷ്, പി. എം. സുരേഷ്ബാബു, സംസ്ഥാന സിക്രട്ടറിമാരായ കെ. ആർ. രാജൻ, റസാക്ക് മൗലവി, എം. പി. മുരളി,  ബിജു ആബേൽ, സംസ്ഥാനസമിതി അംഗങ്ങളായ അഡ്വ. സി. വി. ദാമോദരൻ, സി. ബാലൻ തുടങ്ങിയ നേതാക്കൾ പ്രസംഗിക്കും. ജില്ലാ പ്രസിഡണ്ട് രവി കുളങ്ങര ചടങ്ങിൽ ആധ്യക്ഷം വഹിക്കും.

LatestDaily

Read Previous

കോടതിയിൽ വിനയാന്വിതരായി മാവോ നേതാക്കൾ, കുറ്റം ചുമത്തിയത് ഭക്ഷണം ചോദിക്കാൻ തോക്ക് ചൂണ്ടിയതിന്

Read Next

പിരിവിനെത്തിയ സംഘത്തെ നാട്ടുകാർ തടഞ്ഞുവെച്ചു