ജിമ്മിലേക്ക് പുറപ്പെട്ട യുവാവിനെയും കാമുകിയേയും കോഴിക്കോട്ട് കണ്ടെത്തി

കാഞ്ഞങ്ങാട്: ജിമ്മിലേക്ക് പുറപ്പെട്ട ശേഷം കാണാതായ യുവാവിനെയും കാമുകിയേയും പോലീസ് കോഴിക്കോട്ട് കണ്ടെത്തി. രാവണീശ്വരത്തെ നാരായണന്റെ മകൻ പ്രണവിനെയാണ് 19, മാതമംഗലം കക്കറ സ്വദേശിനിയായ 23 കാരിക്കൊപ്പം പോലീസ് കോഴിക്കോട്ട് കണ്ടെത്തിയത്.

പ്രണവിനെ കാഞ്ഞങ്ങാട്ടെത്തിച്ച് ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഒന്ന് കോടതിയിൽ ഹാജരാക്കി. യുവതിയെ പെരിങ്ങോം പോലീസ് പയ്യന്നൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ ഒന്നിന് രാവിലെ മുതലാണ് പ്രണവിനെ കാണാതായത്. കാഞ്ഞങ്ങാട്ടെ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനാണ് പ്രണവ്.

ജിമ്മിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നുമിറങ്ങിയ യുവാവിനെ കാണാതാവുകയായിരുന്നു. ബന്ധുക്കളുടെ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് കേസ്സെടുത്ത് അന്വേഷണം നടത്തിയതിൽ കൂടെ ജോലി ചെയ്യുന്ന 23 കാരിയെയും കാണാതായതായി കണ്ടെത്തുകയായിരുന്നു. പല സ്ഥലങ്ങളിലും ചുറ്റിക്കറങ്ങുന്നതിനിടെ യാണ് കമിതാക്കൾ കോഴിക്കോട്ട് പോലീസിന്റെ പിടിയിലായത്.

LatestDaily

Read Previous

അഴുകിയ നിലയിൽ മൃതദേഹം

Read Next

നോട്ടു നിരോധനത്തിന്റെ അഞ്ചാം വർഷം