കോട്ടച്ചേരി മേൽപ്പാല കരാറുകാർക്കെതിരെ ലേബർ ഓഫീസർക്ക് പരാതി

കാഞ്ഞങ്ങാട്: മൂന്ന് വർഷക്കാലം കോട്ടച്ചേരി മേൽപ്പാല നിർമ്മാണക്കമ്പനിയുടെ ഡ്രൈവറായിരുന്ന യുവാവിനെ മുൻകൂർ നോട്ടീസ് നൽകാതെ പിരിച്ചുവിട്ടതിനെതിരെ ലേബർ ഓഫീസർക്ക് പരാതി. മേൽപ്പാല നിർമ്മാണ കരാർ ഏറ്റെടുത്ത ജിയോ കൺസ്ട്രക്ഷൻസിനെതിരെയാണ്  കമ്പനി ഡ്രൈവറായിരുന്ന സജി.വി. ജെയിംസ് പരാതി കൊടുത്തത്.

2021 ഓഗസ്റ്റ് 31-നാണ് സജി ജെയിംസിനോട് സ്ഥാപനത്തിന്റെ പ്രൊജക്ട് മാനേജർ മതിയഴകൻ സെപ്തംബർ 1 മുതൽ ജോലിക്ക് വരേണ്ടെന്ന് വാക്കാൽപ്പറഞ്ഞത്.  ഏപ്രിൽ മാസത്തെ ശമ്പളം, ജോലിയെടുത്ത കാലയളവിലെ ഗ്രാറ്റുവിറ്റി, പി.എഫ് ആനുകൂല്യങ്ങൾ എന്നിവ നൽകാതെയാണ് സജിയെ പിരിച്ചുവിട്ടത്.

ശമ്പളക്കുടിശ്ശികയും ആനുകൂല്യങ്ങളും, ലഭിക്കാനുള്ള നടപടിയാവശ്യപ്പെട്ടാണ് സജി.വി. ജെയിംസ് അസിസ്റ്റന്റ് ലേബർ ഓഫീസർക്ക് പരാതി കൊടുത്തത്. യാതൊരു മുന്നറിയിപ്പുമില്ലാതെ തൊഴിലിൽ നിന്നും പിരിച്ചു വിട്ടതിനെത്തുടർന്ന് സജി കടുത്ത പ്രതിസന്ധിയിലാണ്.

Read Previous

പോലീസുദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ ബസ് കണ്ടക്ടർ അറസ്റ്റിൽ

Read Next

നി​ർ​മാ​ണ​ത്തി​ലി​രു​ന്ന ടാ​ങ്കി​ല്‍ വീ​ണ് നാ​ലു​വ​യ​സു​കാ​രി മ​രി​ച്ചു