പോലീസുദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ ബസ് കണ്ടക്ടർ അറസ്റ്റിൽ

കാഞ്ഞങ്ങാട്: പോലീസുദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ സ്വകാര്യ ബസ് കണ്ടക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട്ട് സർവ്വീസ് നടത്തുന്ന ശ്രീമുത്തപ്പൻ ബസ് കണ്ടക്ടർ പരപ്പ പുന്നക്കുന്നിലെ കെ. പി. അഖിലിനെയാണ് ഹൊസ്ദുർഗ്ഗ് പോലീസ് അറസ്റ്റ് ചെയ്തത്.

ബസ്്സ്റ്റാന്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥൻ നിഷാന്തിനെയാണ് ഇന്നലെ വൈകിട്ട് അഖിൽ ഭീഷണിപ്പെടുത്തിയത്. രതീഷ് എന്നയാൾ  ഓടിച്ച കാറിന് പടന്നക്കാട്ട് ശ്രീമുത്തപ്പൻ ബസ് ഇടിക്കാൻ ശ്രമിച്ചത് സംബന്ധിച്ച് രതീഷ് പരാതി പറഞ്ഞത് അന്വേഷിക്കാനെത്തിയപ്പോഴാണ്  പോലീസുദ്യോഗസ്ഥനെ ബസ് കണ്ടക്ടർ ഭീഷണിപ്പെടുത്തിയത്.

LatestDaily

Read Previous

കോളിച്ചാൽ മുക്കുപണ്ടം: താൻ നിരപരാധിയെന്ന് സന്ധ്യ

Read Next

കോട്ടച്ചേരി മേൽപ്പാല കരാറുകാർക്കെതിരെ ലേബർ ഓഫീസർക്ക് പരാതി