കോളിച്ചാൽ മുക്കുപണ്ടം: താൻ നിരപരാധിയെന്ന് സന്ധ്യ

കാഞ്ഞങ്ങാട്: കോളിച്ചാൽ ഗ്രാമീൺ ബാങ്കിൽ  ഭർത്താവ് മുക്കുപണ്ടം പണയപ്പെടുത്തിയ സംഭവത്തിൽ ഭാര്യയായ താൻ നിരപരാധിയാണെന്ന് മുക്കുപണ്ടക്കേസിൽ റിമാന്റിൽക്കഴിയുന്ന ബാങ്ക് സറാഫ്  ബാലകൃഷ്ണന്റെ ഭാര്യ സന്ധ്യ  വെളിപ്പെടുത്തി. ഭർത്താവിന്റെ സ്വർണ്ണ ഇടപാടുകളൊന്നും താൻ അറിഞ്ഞിരുന്നില്ല, തന്റെ  പത്തു പവൻ സ്വർണ്ണമടക്കം ഭർത്താവ് ഈ ബാങ്കിൽ പണയപ്പെടുത്തിയ കാര്യം അറിഞ്ഞത് പിന്നീടാണ്.

മുക്കുപണ്ട തട്ടിപ്പു നടന്ന ബാങ്കുമായി എനിക്ക് യാതൊരു ബന്ധവുമില്ല. ഞാൻ പ്രസ്തുത ബാങ്കിൽ സ്വർണ്ണം പണയപ്പെടുത്തിയിട്ടുമില്ല. എന്നാൽ ഭർത്താവ് പണയപ്പെടുത്തിയ സ്വർണ്ണത്തിൽ തന്റെ പേര് എഴുതിവെച്ചതായി അറിയാൻ കഴിഞ്ഞു. ഇത് വലിയ ചതിയാണ്. താൻ ഈ മുക്കു പണ്ടക്കേസിൽ തീർത്തും നിരപരാധിയാണെന്ന് അറിഞ്ഞിട്ടും കേസ്സിൽ തന്നെ പ്രതി ചേർത്ത പോലീസ് നടപടി നീതിയ്ക്ക് നിരക്കാത്തതാണെന്ന് സന്ധ്യ പറഞ്ഞു.

LatestDaily

Read Previous

ലോട്ടറി വിൽപനക്കാരന്റെ മരണം കൊലയെന്ന് സൂചന രണ്ട് പേർ അറസ്റ്റിൽ

Read Next

പോലീസുദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ ബസ് കണ്ടക്ടർ അറസ്റ്റിൽ