ലോട്ടറി വിൽപനക്കാരന്റെ മരണം കൊലയെന്ന് സൂചന രണ്ട് പേർ അറസ്റ്റിൽ

തലശ്ശേരി: തെരുവ് വാസിയായ ലോട്ടറി വിൽപനക്കാരന്റെ ദുരൂഹ മരണം കൊലയെന്ന് സൂചന. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് യുവാക്കളെ തലശ്ശേരി പോലിസ് അറസ്റ്റ് ചെയ്തു.കൊടക്കളം ലക്ഷംവീട് കോളനിയിലെ നിധിൻ ബാബു 27, കാവുംഭാഗം കോമത്ത് പാറയിലെ നൂർ മഹലിൽ സി.എ.അസമിൽ 27, എന്നിവരാണ് അറസ്റ്റിലായത്’

വടക്കുമ്പാട് സ്വദേശി ബാലാജി എന്ന ബാല ചന്ദ്രന്റെ 60, മരണം ഇരുവരും നടത്തിയ കൈയ്യാങ്കളിയിലേറ്റ പരിക്ക് കാരണമാണെന്ന് കണ്ടെത്തിയിരുന്നു. തലശ്ശേരി ജനറൽ ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടം പരിശോധനയിൽ ബാലാജിയുടെ ആന്തരീകാവയവങ്ങൾക്ക് ക്ഷതമേറ്റതായി സൂചനയുണ്ടായിരുന്നു.

വിശദ പരിശോധനക്കായി ഇത് കോഴിക്കോട്ടെ ഫോറൻസിക് ലാബിലേക്കയച്ചിട്ടുണ്ട്. പരിശോധനാ ഫലം ലഭിച്ചാൽ മാത്രമേ മരണകാരണത്തിൽ വ്യക്തത ഉണ്ടാവുകയുള്ളൂ. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി അബോധാവസ്ഥയിൽ കാണപ്പെട്ടതിനെ തുടർന്ന് പരിസരത്തുണ്ടായ വർ പോലിസ് ‘സഹായത്തോടെ ആശുപത്രി യിലെത്തിച്ചുവെങ്കിലും ഇയാളുടെ ജീവൻ രക്ഷിക്കാനായിരുന്നില്ല.

നഗരത്തിൽ ലോട്ടറി വിറ്റ് ഉപജീവനം കഴിയുന്ന  ബാലചന്ദ്രൻ കുടുംബവുമായി അകന്നു കഴിയുകയാണ് ‘ പുതിയ ബസ് സ്റ്റാന്റിൽ തന്നെയാണ് കിടപ്പ്. നഗരത്തിൽ മയക്ക് മരുന്ന് ഇടപാട് നടത്തുന്നവരാണ് അറസ്റ്റിലുള്ളതെന്ന് പോലീസ് സൂചിപ്പിച്ചു. ബാലചന്ദ്രന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റെടുക്കാൻ കൂട്ടാക്കാത്തതിനാൽ  ഇന്നലെ പൊതുശ്മശാനത്തിൽ സംസ്കരിച്ചു.

LatestDaily

Read Previous

കൈക്കൂലി: വില്ലേജ് ഉദ്യോഗസ്ഥർ റിമാന്റിൽ

Read Next

കോളിച്ചാൽ മുക്കുപണ്ടം: താൻ നിരപരാധിയെന്ന് സന്ധ്യ