പരപ്പയിൽ കാണാതായ യുവതികൾ കൊല്ലത്ത്

കാഞ്ഞങ്ങാട്:  പരപ്പയിൽ നിന്നും വീടുവിട്ട രണ്ട് യുവതികളെ പോലീസ് കൊല്ലത്ത് കണ്ടെത്തി. പരപ്പ പള്ളത്ത് മലയിലെ രേണു 22, ശുഭ 23, എന്നിവരെയാണ് വെള്ളരിക്കുണ്ട് പോലീസ് കൊല്ലത്ത് കണ്ടെത്തിയത്. കഴിഞ്ഞ ഒന്നിന് രാവിലെ മുതൽ ഇരുവരെയും വീടുകളിൽ നിന്നും കാണാതാവുകയായിരുന്നു. ബന്ധുക്കളുടെ പരാതിയിൽ വെള്ളരിക്കുണ്ട് പോലീസ് കേസ്സെടുത്ത് നടത്തിയ അന്വേഷണത്തിലാണ് നാല് ദിവസങ്ങൾക്ക് ശേഷം യുവതികളെ കണ്ടെത്തിയത്.

കൊല്ലം കുണ്ടറക്ക് സമീപം ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു യുവതികൾ. ദൂരസ്ഥലമായിരുന്നതിനാൽ വീട്ടുകാർ ജോലിക്ക് പോകാനനുവദിക്കില്ലെന്നതിനാൽ, ആരോടും പറയാതെ വീട്ടിൽ നിന്നുമിറങ്ങിയതാണെന്ന്  യുവതികൾ പോലീസിനോട് പറഞ്ഞു. കൊല്ലത്തെത്തിയ വെള്ളരിക്കുണ്ട് പോലീസ് യുവതികളെ ഇന്ന് വെള്ളരിക്കുണ്ട് സ്റ്റേഷനിലെത്തിക്കും. ഇരുവരെയും ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.-

LatestDaily

Read Previous

നൗഫൽ കടത്തിയത് 112 കിലോ കഞ്ചാവ്

Read Next

സറാഫ് റിമാന്റിൽ