വസ്ത്രങ്ങൾ വാങ്ങാൻ ആളില്ല നഗരത്തിലെ 8 തുണിക്കടകൾ പൂട്ടി

തലശ്ശേരി: വാങ്ങാൻ ആളില്ല. കച്ചവടവുമില്ല. ദിവസ വാടക താങ്ങാനാവുന്നുമില്ല. നഗരത്തിലെ എട്ടു തുണിക്കടകൾ ഇന്ന് മുതൽ അടച്ചു പൂട്ടി. പഴയ ബസ് സ്റ്റാന്റ് ജൂബിലി ഷോപ്പിംഗ് കോംപ്ളക്സിലെ ദർശന, പുഷ്പ, രാമൂസ്, ഡെയ്്ലിവേർ, ഡേയ്സിൽ, ട്വിം ഗിൾ, തുടങ്ങിയവയാണ് അടച്ചിട്ടത്.

രോഗഭീതി കാരണം ജനങ്ങൾ പുറത്തിറങ്ങാതായതോടെ കച്ചവടം കുറഞ്ഞു. കൂടാതെ വിവാഹങ്ങൾ മാറ്റിവെച്ചതും ആഘോഷങ്ങൾ കുറഞ്ഞതും മേഖലയെ ഇരുട്ടിലാക്കി. സാമ്പത്തിക മാന്ദ്യം കാരണം പൊതുവെ കച്ചവടം കുറഞ്ഞിരിക്കുമ്പോഴാണ് കോവിഡ് വില്ലനായെത്തിയത്. ഭീമമായനഷ്ടം സഹിച്ചാണത്രേ ഇത്രയും ദിവസം തുറന്ന് വച്ചത്. ദിവസം 1000 മുതൽ 1500 വരെ മേൽ വാടക നൽകിയാണ് കച്ചവടം ചെയ്യുന്നത്.

കടമുറികളുടെ വാടക. കച്ചവടം കുറഞ്ഞതോടെ വാടക കൊടുക്കാനോ ജീവനക്കാർക്ക് കൂലി കൊടുക്കാനോ കഴിയാത്ത അവസ്ഥയാണെന്ന് വ്യാപാരികൾ പറയുന്നു.

ഇതേ തുടർന്നാണ് അടച്ചിടാൻ നിർബന്ധിതമായതെന്ന് ഉടമകൾ പറയുന്നു. ഭീമമായ തുക ലോണെടുത്ത് കച്ചവടം തുടങ്ങിയവരാകട്ടെ തിരിച്ചടവിന് വഴിയില്ലാതെ ഉഴലുകയാണ്.

LatestDaily

Read Previous

കോവിഡ് ദുരിതങ്ങൾക്കിടെ യുഎസിൽ രാഷ്ട്രീയപ്പോര്: കൊമ്പുകോർത്ത് ട്രംപ്

Read Next

പ്രവാസികളുമായി റിയാദിൽ നിന്നു കോഴിക്കോട്ടേക്ക് വിമാനം പുറപ്പെട്ടു