വനിതാ പോലീസുദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത പ്രതികൾ റിമാന്റിൽ

ബേക്കൽ:  വനിതാ പോലീസ് ഉദ്യോഗസ്ഥരെ നടുറോഡിൽ കയ്യേറ്റം ചെയ്ത പ്രതികളെ കോടതി റിമാന്റ് ചെയ്തു. ബേക്കൽ പള്ളിക്കരയിലെ കിരൺ 30, അനിൽ 24, എന്നിവരെയാണ് ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രണ്ട് കോടതി റിമാന്റ് ചെയ്തത്.

പള്ളിക്കര ഗവ. ഹൈസ്കൂളിന് മുന്നിൽ ഇന്നലെ രാവിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് വനിതാ പോലീസുദ്യോഗസ്ഥരെയാണ്  പ്രതികൾ കയ്യേറ്റം ചെയ്തത്. ഹെൽമറ്റും മാസ്ക്കും ധരിക്കാതെ ഇരുചക്രവാഹനമോടിച്ചത് തടഞ്ഞതിനെതുടർന്ന് പ്രകോപിതരായ പ്രതികൾ ബേക്കൽ സ്റ്റേഷനിലെ പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പിങ്ക് പോലീസുകാരെ കയ്യേറ്റം ചെയ്യുകയായിരുന്നു.

വനിതാ പോലീസുദ്യോഗസ്ഥയുടെ കൈ പിടിച്ച് തിരിച്ചൊടിച്ച് പരിക്കേൽപ്പിച്ചതായാണ് പരാതി. ബേക്കൽ പോലീസ് ഇൻസ്പെക്ടർ യു. പി. വിപിനാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

LatestDaily

Read Previous

നീലേശ്വരത്തിന്റെ മുഖഛായ മാറും; രാജാറോഡ് സ്ഥലം ഏറ്റെടുക്കൽ നടപടിയാരംഭിച്ചു

Read Next

മടിക്കൈയിൽ ലഘുലേഖ ഇറക്കി, എൽസി അംഗത്തിന്റെ അനാശാസ്യത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യം