തളങ്കര കൊല: ഒരാൾ അറസ്റ്റിൽ

കാസർകോട്:  തളങ്കരയിൽ തിരുവനന്തപുരം സ്വദേശിയെ കുത്തിക്കൊലപ്പെടുത്തിയ കേസ്സിൽ ഒരാൾ അറസ്റ്റിൽ. തളങ്കര നുസ്രത്ത് റോഡിൽ തിരുവനന്തപുരം പാങ്ങോട് സ്വദേശിയായ ടൈൽ തൊഴിലാളിയെ കൊലപ്പെടുത്തിയ തിരുവനന്തപുരം നാവായിക്കുളം ഷംന മൻസിലെ നസീറിനെയാണ് 32, കാസർകോട് പോലീസ്  ഇൻസ്പെക്ടർ പി. അജിത് കുമാർ കുമ്പളയിൽ നിന്നും പിടികൂടിയത്.

തിങ്കളാഴ്ച പുലർച്ചെയാണ് സജിത്തിനെ കുത്തേറ്റ് മരിച്ച നിലയിൽ തളങ്കര നുസ്രത്ത് റോഡിലെ ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ സ്ഥലത്ത് നിന്നും ഒളിവിൽപ്പോയ നസീറിനെ കഴിഞ്ഞ ദിവസമാണ് കുമ്പളയിൽ നിന്നും പോലീസ് പിടികൂടിയത്. സജിത് താമസിച്ചിരുന്ന ക്വാർട്ടേഴ്സിനടുത്താണ് നസീറും താമസിച്ചിരുന്നത്.  ഞായറാഴ്ച രാത്രി ഇരുവരും തമ്മിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്.

അറസ്റ്റിലായ പ്രതിയെ ഇന്ന് തളങ്കരയിലെ താമസസ്ഥലത്തെത്തിച്ച് തെളിവുകൾ ശേഖരിച്ച ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് കാരണമായതെന്ന് പോലീസ് പറഞ്ഞു. സംഭവത്തോടനുബന്ധിച്ച് പോലീസ് കഴിഞ്ഞ ദിവസം 2 പേരെ കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും  സംഭവത്തിൽ പങ്കാളിത്തമില്ലെന്ന് തെളിഞ്ഞതിനെത്തുടർന്ന് ഒരാളെ വിട്ടയച്ചു.

LatestDaily

Read Previous

കാസർകോട് കസ്റ്റംസ് 16.5 ലക്ഷത്തിന്റെ വിദേശ കറൻസി പിടികൂടി

Read Next

കെ. പി. കുഞ്ഞിക്കണ്ണനും പി. സി. ചാക്കോയും രഹസ്യമായി കണ്ടു