ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കുടകിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്
കാഞ്ഞങ്ങാട്: കർണ്ണാടകയിലെ കുടകു ചെട്ടിമണിയിൽ നടന്ന വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാർ കാഞ്ഞങ്ങാട് – പാണത്തൂർ സംസ്ഥാന പാതയിൽ അട്ടേങ്ങാനത്ത് മറിഞ്ഞ് സ്ത്രീ മരിച്ചു. മൂന്ന് പേർക്ക് പരിക്കുണ്ട്. ഇന്നലെ വൈകീട്ടായിരുന്നു അപകടം. കാഞ്ഞങ്ങാട് ബല്ല കടപ്പുറത്ത് പരേതനായ മാലോത്ത് അബൂബക്കറിന്റെ ഭാര്യയും കോട്ടച്ചേരി ബദ്്രിയ മസ്ജിദ് ഇമാം റഷീദ് സഅദിയുടെ സഹോദരിയുമായ ഫാത്തിമയാണ് 61, മരിച്ചത്.
സാരമായി പരിക്കേറ്റ ഫാത്തിമയെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും നില ഗുരുതരമായതോടെ മരണപ്പെടുകയായിരുന്നു. അട്ടേങ്ങാനം വളവിൽ റോഡരികിൽ സ്ഥാപിച്ച ഇരുമ്പ് വേലി തകർത്തായിരുന്നു കാർ കുഴിയിലേക്ക് മറിഞ്ഞത്.
ഫാത്തിമയുടെ മക്കളായ ഹബീബ് റഹമാൻ , മുസ്്ഹബ്, സഹോദരി ആയിഷ എന്നിവർക്കാണ് പരിക്കേറ്റത്. മറ്റു മക്കൾ അഷ്റഫ്, നസീമ, സീനത്ത്, സുമയ്യ, അബ്ദുൾഖാദർ, സലാഹുദ്ദീൻ, ബരീറ, ഉവൈസ്, പരേതരായ ഫൗസിയ, ജാഫർ, സഹോദരങ്ങൾ: റഷീദ്, സഅദി, ഹസൈനാർ മാങ്കൂൽ, മുസ്തഫ ഫൈസ, അബ്ദുൽ അസീസ് ഇബ്രാഹിം, പരേതനായ അബ്ദു റഹിമാൻ.
മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബല്ലാ കടപ്പുറം ജുമാമസ്ജിദ് വളപ്പിൽ കബറടക്കും.