ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: പുലർകാലം പ്രഭാത സവാരിക്കിറങ്ങിയ യുവാവ് ആറങ്ങാടിയിലെ ബാക്കോട്ട് സലാമിനെ 46, അഞ്ചംഗ പോലീസ് സംഘം റോഡിലിട്ട് മർദ്ദിച്ചവശനാക്കി. ഒക്ടോബർ 29-ന് വെള്ളിയാഴ്ച പുലർച്ചെ 5-30 മണിക്ക് പുതിയകോട്ട ജംഗ്ഷനിൽ കണ്ടത്തിൽ ബേക്കറിക്ക് മുന്നിലാണ് മർദ്ദനം.
ആറങ്ങാടിയിൽ നിന്ന് കാറിൽ പുതിയകോട്ടയിലുള്ള വ്യായാമശാലയ്ക്ക് മുന്നിലെത്തിയ സലാം കാർ അവിടെ നിർത്തിയിട്ടശേഷം ടൗൺ ബസ്്സ്റ്റാന്റ് വരെ നടക്കുക പതിവാണ്. വെള്ളിയാഴ്ച പുലർകാലം ഇങ്ങനെ നടക്കാനിറങ്ങിയപ്പോഴാണ് നാലു പോലീസുകാരും ഒരു ഏഎസ്ഐയും സലാമിനെ പിടികൂടി കണക്കിന് മർദ്ദിച്ചത്.
പൂഴി കടത്തുകാരൻ എന്ന് പേര് വിളിച്ചാണ് മർദ്ദിച്ചത്. മർദ്ദനമേൽക്കുമ്പോൾ, സലാം ജിമ്മിൽ ഉപയോഗിക്കുന്ന വേഷവും കാലിൽ ഷൂസും ധരിച്ചിരുന്നു. മർദ്ദനത്തിൽ സലാമിന്റെ വലതുകൈ ഒടിഞ്ഞിട്ടുണ്ട്. കുനിച്ചുനിർത്തി പുറത്ത് മുട്ടുകൊണ്ട് ഇടിക്കുകയും ചെയ്തുവെന്ന് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സലാം പറഞ്ഞു.സലാമിന് മുമ്പ് പൂഴി ഇറക്കുന്ന ജോലിയുണ്ടായിരുന്നു.
ഇപ്പോൾ കഴിഞ്ഞ 10 മാസക്കാലമായി പൂഴിപ്പണി പാടെ നിർത്തുകയും, ദേശീയപാതയരികിലുള്ള കെട്ടിടം പൊളിച്ചുമാറ്റുന്ന കരാർജോലി ഏറ്റെടുത്തു നടത്തുകയുമാണ്. ആളുമാറിയാണ് പോലീസ് തന്നെ ക്രൂരമായി മർദ്ദിച്ചതെന്ന് സലാം പരാതിപ്പെട്ടു.