ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഹൊസ്ദുർഗ്ഗ്: ലുക്ക്ഔട്ട് നോട്ടീസിൽ മംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റിലായ പ്രവാസി ബിസിനസ്സുകാരൻ അജാനൂർ രാവണേശ്വരത്തെ അസ്ഹറുദ്ദീന്റെ പാസ്പോർട്ട് ഡോക്യുമെന്ററാക്കി രേഖപ്പെടുത്തി പോലീസ് എന്തിനാണ് കോടതിയിൽ സമർപ്പിച്ചതെന്ന് ന്യായാധിപൻ ചോദിച്ചു. അജാനൂർ കൊളവയലിൽ മാതൃസഹോദരിയുടെ വീട്ടിൽ നാലുമാസം മുമ്പുണ്ടായ കുടുംബവഴക്കിനെ തുടർന്ന് അസ്ഹറുദ്ദീന്റെ മാതൃസഹോദരിയുടെ പരാതിയിൽ പോലീസ് ഒരു കേസ്സ് റജിസ്റ്റർ ചെയ്തിരുന്നു.
സംഭവദിവസം വീട്ടുപരിസരത്ത് നിർത്തിയിട്ടിരുന്ന അസ്ഹറുദ്ദീന്റെ പുത്തൻ കാർ വീട്ടുകാർ എറിഞ്ഞുടച്ചിരുന്നു. ഈ വീട്ടിലുണ്ടായിരുന്ന മറ്റൊരു ആൾട്ടോ കാറിന്റെ ചില്ലും കല്ലേറിൽ തകർന്നിരുന്നു. അസ്ഹറുദ്ദീന്റെയും മറ്റൊരു മാതൃസഹോദരീ പുത്രന്റെയും പേരിൽ സംഭവത്തിൽ ഹൊസ്ദുർഗ്ഗ് പോലീസ് കേസ്സ് രജിസ്റ്റർ ചെയ്തുവെങ്കിലും, അസ്ഹറുദ്ദീൻ സംഭവത്തിന് ശേഷം ജോലി സ്ഥലമായ ഗൾഫിലേക്ക് പോയി.
ഒരു മാസം മുമ്പ് അസ്ഹറുദ്ദീൻ മംഗലാപുരം വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ, ലുക്ക്ഔട്ട് നോട്ടീസിൽ യുവാവിനെ അറസ്റ്റ് ചെയ്യുകയും, പോലീസ് ഹൊസ്ദുർഗ്ഗ് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ഗുരുതരമായ കുറ്റകൃത്യമല്ല, അസ്ഹറുദ്ദീൻ ചെയ്തതെന്ന് ബോധ്യപ്പെട്ട ജുഡീഷ്യൽ മജിസ്ത്രേട്ട് (ഒന്ന്) അസ്ഹറുദ്ദീനെ നിരുപാധികം ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.
ഹൊസ്ദുർഗ്ഗ് പോലീസ് കേസ്സുലുൾപ്പെടുത്തിയ അസ്ഹറുദ്ദീന്റെ കാർ ഒരാഴ്ച മുമ്പ് കോടതി വിട്ടുകൊടുത്തുവെങ്കിലും, കാർ കോടതിയിൽ ഹാജരാക്കുമ്പോൾ, തന്നെ അസ്ഹറുദ്ദീന്റെ ഇന്ത്യൻ പാസ്പോർട്ട് കൂടി ഹാജരാക്കാമായിരുന്നിട്ടും, കാർ രേഖകൾക്കൊപ്പം പോലീസ് ബോധപൂർവ്വം പാസ്പോർട്ട് കോടതിയിൽ ഹാജരാക്കിയില്ല. കാർ വിട്ടുകിട്ടാനുള്ള അസ്ഹറുദ്ദീന്റെ അപേക്ഷ വക്കീൽ ന്യായാധിപന് മുന്നിൽ സമർപ്പിച്ചപ്പോൾ, ആ രേഖകൾക്കൊപ്പം പാസ്പോർട്ട് ഹാജരാക്കിക്കാണുന്നില്ലെന്ന് ന്യായാധിപൻ എഴുതിവെക്കുകയും ചെയ്തു.
കാർ ആർസിക്കൊപ്പം പാസ്പോർട്ട് ഹാജരാക്കിക്കാണുന്നില്ലെന്ന വിവരം അസ്ഹറുദ്ദീൻ ഹൊസ്ദുർഗ്ഗ് സബ്ഇൻസെപ്കടറെ ധരിപ്പിച്ചപ്പോൾ, കാർ ആർസി കോടതിക്ക് സമർപ്പിച്ചിട്ടുണ്ടെന്ന് തന്നെ പോലീസ് പറഞ്ഞു. സംഭവത്തിന്റെ നാലു നാൾ കഴിഞ്ഞപ്പോൾ, അസ്ഹറുദ്ദീന്റെ പാസ്പോർട്ട് നാടകീയമായി പ്രത്യേക “ഡോക്യുമെന്റ്” എന്ന് രേഖപ്പെടുത്തി പോലീസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഒന്നാം കോടതിയിൽ സമർപ്പിക്കുകയും ചെയ്തു.
ഒക്ടോബർ 30-ന് ശനിയാഴ്ച ഈ കേസ്സ് വിളിച്ചപ്പോൾ, പ്രത്യേക ഡോക്യുമെന്റ് എന്ന നിലയിൽ ന്യായാധിപന്റെ മേശപ്പുറത്ത് വന്ന പാസ്പോർട്ട് കണ്ടപ്പോൾ ന്യായാധിപനും അൽഭുതം തോന്നി. അസ്ഹറുദ്ദീന്റെ പാസ്പോർട്ട് ഈ കേസ്സിൽ തെളിവോ, രേഖയോ അല്ലാതിരുന്നിട്ടും പ്രത്യേക ഡോക്യുമെന്റായി പാസ്പോർട്ട് എന്തിനാണ് ഹാജരാക്കിയതെന്ന് ന്യായാധിപൻ തുറന്ന കോടതിയിൽ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറോട് ചോദിച്ചുവെങ്കിലും, ഈ ചോദ്യത്തിന് മറുപടി പറയാൻ പിപിക്ക് കഴിഞ്ഞില്ല.
ജാമ്യത്തിലിറങ്ങിയ അസ്ഹറുദ്ദീന്റെ ഗൾഫ് മടക്കയാത്ര ബോധപൂർവ്വം വൈകിപ്പിക്കാനുള്ള ഗൂഢനീക്കമാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. കേസ്സ് നവംബർ 10-ലേക്ക് മാറ്റിവെച്ചു. ജാമ്യത്തിലിറങ്ങിയ പ്രതിയുടെ പാസ്പോർട്ട് പ്രത്യേക ഡോക്യുമെന്റായി കോടതിയിൽ സമർപ്പിച്ചത് എന്തിനാണെന്ന് 10-ന് പോലീസ് കോടതിയെ ബോധ്യപ്പെടുത്തണം.