എംഎസ്എഫ് പ്രവർത്തകനെ ഭീഷണിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റിട്ട സിപിഎം പ്രവർത്തകന് പിഴ

കാഞ്ഞങ്ങാട്: എംഎസ്എഫ് പ്രവർത്തകനെ ഭീഷണിപ്പെടുത്തി ഫേസ്ബുക്കിൽ പോസ്റ്റിട്ട സിപിഎം പ്രവർത്തകനെ കോടതി 5000 രൂപ പിഴയടക്കാൻ ശിക്ഷിച്ചു. ചന്തേര മാണിയാട്ടെ ടി. നിഖിലിനെയാണ് 27, ഹൊസ്ദുർഗ്ഗ് ജുഡീഷ്യൽ  മജിസ്ട്രേറ്റ് ഒന്നാം കോടതി ശിക്ഷിച്ചത്.

2017 സപ്തംബർ 20-നാണ് കേസ്സിനാസ്പദമായ സംഭവം. എംഎസ്എഫ് പ്രവർത്തകൻ  തൃക്കരിപ്പൂരിലെ മുഹമ്മദ് ഫയാസിനെ 26, ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തി നാട്ടിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചതിനാണ് നിഖിലിനെതിരെ ചന്തേര പോലീസ് കേസ്സെടുത്തത്. സ്കൂൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃക്കരിപ്പൂരിൽ എസ്എഫ്ഐ – എംഎസ്എഫ് സംഘർഷമുണ്ടാവുകയും  ഇതിന്റെ തുടർച്ചയായി സിപിഎം പതാക നശിപ്പിക്കപ്പെടുകയും ചെയ്തു.

പാർട്ടി പതാക നശിപ്പിച്ചത് ഫയാസാണെന്ന് ആരോപിച്ചാണ് ഫേസ്ബുക്കിലൂടെ സിപിഎം പ്രവർത്തകന്റെ ഭീഷണിയുണ്ടായത്. പിലിക്കോട്ടെ പങ്കജാക്ഷിയുടെ മൊബൈൽഫോൺ നമ്പറിലുള്ള ഫേസ്ബുക്ക് ഉപയോഗിച്ചാണ് ഭീഷണി സന്ദേശം പ്രചരിപ്പിച്ചതെന്ന് സൈബർസെൽ നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു.

LatestDaily

Read Previous

കാവുകൾ ഇന്ന് ചിലമ്പണിയും

Read Next

മലയോരത്തിന് നൊമ്പരമായി ആഷിലിന്റെ മരണം ഇടിച്ച ഒാട്ടോ കസ്റ്റഡിയിൽ