ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
അപകടം കോയപ്പള്ളിക്കടുത്ത് റോഡ് മുറിച്ച് കടക്കുമ്പോൾ
കാഞ്ഞങ്ങാട്: അതിഞ്ഞാൽ കോയാപ്പള്ളിക്ക് സമീപം റോഡ് മുറിച്ചു കടക്കുകയായിരുന്ന വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കാർ വാഷ് കെട്ടിടത്തിൽ പാലക്കാടൻ തട്ടുകട നടത്തുന്ന ചുള്ളിക്കരയിലെ മുണ്ടപ്പുഴ ബിജു – സ്മിത ദമ്പതികളുടെ മകൻ ആഷിൽ ബിജുവാണ് 12, രാത്രി ഏഴ് മണിയോടെ അപകടത്തിൽപ്പെട്ടത്.
പിതാവ് നടത്തുന്ന ഹോട്ടലിലേക്ക് സാധനങ്ങൾക്കായി എതിർവശത്തുള്ള പഴം പച്ചക്കറിക്കടയിലെത്താൻ റോഡ് മുറിച്ചുകടന്ന ആഷിലിനെ മോട്ടോർ സൈക്കിളിടിച്ച് വീഴ്ത്തുകയും പിറകെ വന്ന ഓട്ടോ ടെമ്പോ ദേഹത്ത് കയറുകയുമായിരുന്നു. തലയ്ക്കും ദേഹത്തും പരിക്കേറ്റ ആഷിലിനെ മൻസൂർ ആശുപത്രിയിലെത്തിച്ചശേഷം മംഗളൂരുവിലേക്ക് കൊണ്ടുപോകുമ്പോൾ, വഴി മദ്ധ്യേ ഉദുമിൽവെച്ചായിരുന്നു അന്ത്യം. തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി മരണം സ്ഥിരീകരിച്ചു.
രാജപുരം ഹോളി ഫാമിലി ഹയർസെക്കണ്ടറി സ്കൂൾ ഏഴാംതരം വിദ്യാർത്ഥിയായ ആഷിൽ സ്കൂൾ അവധിയായതിനാൽ മാതാപിതാക്കൾക്കൊപ്പം അതിഞ്ഞാലിൽ ഹോട്ടലിന് സമീപത്തെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുകയായിരുന്നു. നവംബർ ആദ്യം സ്കൂളുകൾ തുറക്കുന്നതിനാൽ അതിനുള്ള ഒരുക്കങ്ങൾക്കിടയിലാണ് ആഷിലിന് ദാരുണാന്ത്യമുണ്ടായത്. സമീപ കാലത്താണ് പാലക്കാടൻ തട്ടുകട എന്ന ഹോട്ടൽ ബിജു നടത്താൻ ഏറ്റെടുത്തത്.
ചുരുങ്ങിയ സമയം കൊണ്ട് നാട്ടുകാർക്ക് പ്രിയങ്കരനായി മാറിയ ആഷിലിന്റെ ദാരുണാന്ത്യത്തിൽ ദുഃഖസാന്ദ്രമാണ് അതിഞ്ഞാൽ കോയാപ്പള്ളി പരിസരം. ആൽജിൻ സഹോദരനാണ്. അപകടത്തെ തുടർന്ന് നിർത്താതെ പോയ ബൈക്ക് ഓടിച്ചയാൾ രാത്രി തന്നെ ഹൊസ്ദുർഗ് പോലീസിൽ നേരിട്ട് ഹാജരായിരുന്നു.