ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: വാഹനാപകടക്കേസ്സിൽ ഭർത്താവ് ഭാര്യയ്ക്ക് 4000 രൂപ നഷ്ട പരിഹാരം നൽകാൻ കോടതി വിധി. മടിക്കൈ അമ്പലത്തുകര പൂത്തക്കാലിലെ ബി.കെ. ഹരിഹരൻ 42, ഭാര്യ നിമിഷയ്ക്ക് 30, നഷ്ടപരിഹാരതുക നൽകാനാണ് കോടതിവിധി. ദേശീയ പാതയിൽ പുല്ലൂർ കേളോത്ത് ഹരിഹരൻ ഒാടിച്ച മോട്ടോർ ബൈക്കിന്റെ പിന്നിലിരുന്ന് സഞ്ചരിച്ച ഭാര്യ നിമിഷ റോഡിൽ തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റിരുന്നു.
2021 മെയ് 6-ന് പുലർച്ചെ 3 മണിക്കായിരുന്നു അപകടം. മരണ വീട് സന്ദർശിച്ച് വീട്ടിലേക്ക് മടങ്ങുമ്പോൾ കേളോത്ത് വളപ്പിൽ ഹരിഹരൻ ഒാടിച്ച ബൈക്ക് പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ ഭാര്യ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. നിമിഷയുടെ പരാതിയിൽ അമ്പലത്തറ പോലീസ് കേസ്സെടുത്ത് കുറ്റപത്രം സമർപ്പിച്ചു.
ഭാര്യയ്ക്ക് 4,000 രൂപ നഷ്ടപരിഹാരം നൽകുന്നതിന് ഭർത്താവ് പുറമെ 1,000 രൂപ കോടതിയിൽ പിഴയടക്കുകയും വേണം. ഹരിഹരനെ കോടതി പിരിയും വരെ തടവിന് ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഒന്ന് കോടതി ശിക്ഷിച്ചു.