റജിസ്ട്രാർ ഒാഫീസ് ജീവനക്കാരിയെ അപമാനിച്ച യുവാവ് പിടിയിൽ

വെള്ളരിക്കുണ്ട്: സഹകരണ അസിസ്റ്റന്റ് റജിസ്ട്രാർ ഒാഫീസ് ജീവനക്കാരിയെ അപമാനിക്കാൻ ശ്രമിച്ച പരപ്പ പുലിയംകുളം സ്വദേശിയായ യുവാവ് അറസ്റ്റിൽ.

റജിസ്ട്രാർ ഒാഫീസ് ജീവനക്കാരിയുടെ കൈയ്യിൽ കയറിപ്പിടിച്ച് അപമാനിച്ച പുലിയം കുളത്തെ പുഴക്കര കരീമിന്റെ മകൻ ഷമീമിനെയാണ് 28, വെള്ളരിക്കുണ്ട് ഇൻസ്പെക്ടർ എൻ. ഒ. സിബിയുടെ നേതൃത്വത്തിൽ പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് സഹകരണ അസിസ്റ്റന്റ് റജിസ്ട്രാർ ഒാഫീസ് ജീവനക്കാരിക്കെതിരെ പരപ്പയിൽ അതിക്രമമുണ്ടായത്.

അപ്രതീക്ഷിതമായെത്തിയ യുവാവ് യുവതിയുടെ കൈയ്യിൽ കടന്നുപിടിക്കുകയായിരുന്നു. പരപ്പ ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലെയും ബാങ്കുകളിലെയും നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് സംഭവത്തിന് പിന്നിൽ ഷമീമാണെന്ന് കണ്ടെത്തിയത്.

LatestDaily

Read Previous

ഇന്റർസിറ്റി ട്രെയിനിൽ ദുരൂഹസാഹചര്യത്തിൽ യാത്രക്കാരനെ തലക്കടിച്ച് ബോധം കെടുത്തി

Read Next

കോളിച്ചാൽ മുക്കുപണ്ടക്കേസ്സ് പ്രതി മുങ്ങി, അപ്രൈസറുടെ ഭാര്യയും പ്രതി