റോഡ് ദുർഗന്ധ പൂരിതം

കാഞ്ഞങ്ങാട്: മത്സ്യം കയറ്റി പോകുന്ന വാഹനത്തിൽ നിന്നും ചോർന്നൊലിക്കുന്ന മലിനജലം മൂലം റോഡുകൾ ദുർഗന്ധപൂരിതമായി. കാഞ്ഞങ്ങാട് നഗരവും പരിസര റോഡുകളിലും സഞ്ചരിക്കുന്നവർക്ക് മൂക്ക് പൊത്തിയല്ലാതെ കടന്നു പോകാനാവുന്നില്ല.

നീലേശ്വരം മുതൽ സൗത്ത് വരെ ദേശീയപാതയും സൗത്തിൽ നിന്നുള്ള കെഎസ്ടിപി റോഡിൽ കാസർകോട് വരെ റോഡിലും മത്സ്യ മലിനജലം ഒഴുക്കിവിടുന്നു. ലോറികളിൽ നിന്നുമുൾപ്പെടെ ഒാടുന്ന മത്സ്യവാഹനത്തിൽ നിന്നുമാണ് റോഡിലേക്ക് മത്സ്യജലം ഒഴുക്കിവിടുന്നത്.

അസഹ്യമായ ദുർഗന്ധം മൂലം മറ്റ് വാഹന യാത്രക്കാർ പൊറുതിമുട്ടിയിരിക്കുകയാണ്. പട്ടാപ്പകൽ മലിനജലം റോഡിലൊഴുക്കുമ്പോൾ,  അധികൃതർ കണ്ടില്ലെന്ന മട്ടിലാണ്. കാഞ്ഞങ്ങാട് നഗരസഭയും പോലീസിനും മിണ്ടാട്ടമില്ല. മത്സ്യജലം പതിവായി ഒഴുകുന്നത് പ്രധാനപ്പെട്ട റോഡുകൾ പെട്ടെന്ന് തകരാൻ കാരണമാകുന്നു. ബസ് യാത്രക്കാരുടെ മേലും ഇരുചക്ര വാഹനയാത്രക്കാരുടെ ദേഹത്തും മത്സ്യജലം തെറിച്ചു വീഴുന്നത് പതിവായിരിക്കുന്നു.

LatestDaily

Read Previous

സിപിഎം ഹൊസ്ദുർഗ് ലോക്കൽ സമ്മേളനത്തിൽ കടുത്ത മത്സരം

Read Next

ഇന്റർസിറ്റി ട്രെയിനിൽ ദുരൂഹസാഹചര്യത്തിൽ യാത്രക്കാരനെ തലക്കടിച്ച് ബോധം കെടുത്തി