‘ഹാപ്പി വെഡ്ഡിങ് ആനിവേഴ്സറി’: ഇച്ചാക്കയ്ക്കും ബാബിക്കും

നടൻ മമ്മൂട്ടിക്കും ഭാര്യ സുൽഫത്തിനും വിവാഹവാർഷികദിനത്തിൽ ആശംസകൾ നേർന്ന് മോഹൻലാൽ. ഇരുവരുടെയും ഛായാപടം പങ്കുവച്ചു കൊണ്ട് തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് മോഹൻലാൽ ആശംസ നേർന്നത്. ‘ഹാപ്പി വെഡ്ഡിങ് ആനിവേഴ്സറി ഇച്ചാക്ക ആൻഡ് ബാബി ’എന്നാണ് മോഹൻലാൽ കുറിച്ചത്.

1979 മേയ് ആറിനായിരുന്നു മമ്മൂട്ടിയുടെയും സുൽഫത്തിന്റെയും വിവാഹം. ഇരുവർക്കും ആശംസകളുമായി നടി അനു സിത്താര, സംവിധായകൻ അരുൺ ഗോപി, നടൻ ജോജു ജോർജ്, സംവിധായകൻ അജയ് വാസുദേവ് തുടങ്ങി നിരവധി താരങ്ങൾ ഇരുവർക്കും ആശംസകൾ അർപ്പിച്ചിരുന്നു.

സുറുമിയാണ് മമ്മൂട്ടി-സുൽഫത്ത് ദമ്പതികളുടെ മൂത്ത മകൾ. തമിഴിലും ബോളിവുഡിലും അടക്കം സാന്നിധ്യം അറിയിച്ചു കഴിഞ്ഞ ദുൽഖർ സൽമാൻ, മലയാള സിനിമയിൽ സ്വന്തമായി ഇടം കണ്ടെത്തി കഴിഞ്ഞു.

Read Previous

കോവിഡ്: മേൽപറമ്പ് സ്വദേശി അബൂദാബിയിൽ മരണപ്പെട്ടു

Read Next

മാധ്യമ പ്രവർത്തകൻ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ