കടിഞ്ഞൂൽ പ്രസവത്തിൽ അമ്മയും കുഞ്ഞും മരിച്ചു

പരിയാരം മെഡിക്കൽ കോളേജ്

നീലേശ്വരം: പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ചു. നീലേശ്വരം നഗരസഭാ കാര്യാലയത്തിന് സമീപത്തെ കൈരളി കൺസ്ട്രക്ഷൻസ് ജീവനക്കാരിയായ യുവതിയാണ് മരിച്ചത്. നീലേശ്വരം പട്ടേന ജനശക്തി വായനശാല ആന്റ് ഗ്രന്ഥാലയത്തിന് സമീപത്തെ ദാമോദരന്റെ മകൾ രാഗിതയാണ് 32, കടിഞ്ഞൂൽ പ്രസവത്തിനിടെ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ മരിച്ചത്. ചെറുവത്തൂർ-കാരി സ്വദേശിയായ സുനിൽകുമാറിന്റെ ഭാര്യയായ രാഗിത നീലേശ്വരം പട്ടേന ജനശക്തിക്ക് സമീപത്തെ നന്ദനം ഹൗസിലെ ദാമോദരന്റെയും, പുഷ്പലതയുടെയും മൂത്തമകളാണ്. ദീർഘകാലത്തെ കാത്തിരിപ്പിനൊടുവിലാണ് ഇവർക്ക് കുഞ്ഞുണ്ടായത്. ആദ്യപ്രസവത്തിൽത്തന്നെ അമ്മയും കുഞ്ഞും മരിച്ചു. പ്രസവത്തിനായി പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട യുവതി ഇന്നലെ രാത്രിയാണ് ആശുപത്രിയിൽ മരിച്ചത്. സരിത, അഹിത എന്നിവർ സഹോദരിമാരാണ്.

LatestDaily

Read Previous

ലോക് ഡൗണിൽ വീട്ടിൽ തനിച്ചായ അഭിഭാഷകൻ വീട്ടുപറമ്പിൽ മരിച്ച നിലയിൽ

Read Next

കോവിഡ് രോഗികളുടെ വിവര ചോർച്ച: കാസര്‍കോട് കളക്ടര്‍ക്ക് ഹൈക്കോടതി നോട്ടീസ്