ലോക് ഡൗണിൽ വീട്ടിൽ തനിച്ചായ അഭിഭാഷകൻ വീട്ടുപറമ്പിൽ മരിച്ച നിലയിൽ

തലശ്ശേരി: ലോക്ഡൗൺ വിലക്കിൽ കൊട്ടിയൂരിലെ തറവാട്ട് വീട്ടിൽ തനിച്ചായ അഭിഭാഷകനെ വീട്ടുപറമ്പിൽ മരിച്ച നിലയിൽ കാണപ്പെട്ടു.

കൊട്ടിയൂർ നീണ്ടു നോക്കിക്കടുത്ത പന്നിയാന്മലയിലെ മറ്റത്തള്ളി ബെന്നിയെയാണ് 56, ഇന്ന് രാവിലെ പറമ്പിൽ കുനിഞ്ഞു കിടന്ന നിലയിൽ ചേതനയറ്റ് കാണപ്പെട്ടത്. മൃതദേഹത്തിന്റെ കാലിൽ ഇഴജന്തുകടിച്ച നിലയിലുള്ള പാടുണ്ട്.

ഇതിന് ചുറ്റും നീലിച്ച പാടുകളും ഉണ്ട്. മൃതദേഹത്തിന് സമീപം മാവിൻതൈകളും ഇത് കുഴിച്ചിടാനായി ഒരുക്കിയ ഒരു കുഴിയും കാണപ്പെട്ടതായി പരിസരവാസികൾ അറിയിച്ചു.

കുടുംബത്തോടൊപ്പം കണ്ണൂരിൽ താമസിച്ചു വരുന്ന ബെന്നി അവിടന്ന് കൊട്ടിയൂരിലെ വീട്ടിൽ വന്നതായിരുന്നു. പെട്ടെന്ന് പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗൺ കാരണം തിരിച്ചു പോവാനായില്ല. ഭാര്യ ഷേർലിയും കുടുംബവും കണ്ണൂരിലാണുള്ളത്. കേളകം പോലീസ് ഇൻക്വസ്റ്റ് നടത്തി. മക്കൾ: ഷാനിയ, സിയ.

Read Previous

പോകരുതെന്ന് പറഞ്ഞിട്ടും അവൻ പോയി; മരണത്തിലേക്ക്

Read Next

കടിഞ്ഞൂൽ പ്രസവത്തിൽ അമ്മയും കുഞ്ഞും മരിച്ചു