ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കെപിസിസി വൈസ് പ്രസിഡണ്ട്, ജനറൽ സിക്രട്ടറി, എക്സിക്യൂട്ടീവ് സ്ഥാനങ്ങളിലേക്ക് കാസർകോട് ജില്ലയെ പരിഗണിക്കാതെ പോയതിൽ പ്രതികരിക്കാതെ തന്ത്രപരമായി ഒഴിഞ്ഞ് മാറി രാജ്മോഹൻ ഉണ്ണിത്താൻ എംപി. കെപിസിസി വൈസ് പ്രസിഡണ്ട് ജനറൽ സിക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ അർഹതപ്പെട്ടവർ ആരാണുള്ളതെന്ന ചോദ്യത്തിന് മറുപടിയായി എംപി തിരിച്ചു ചോദിച്ചു.
മുമ്പും ഇത്തരം സ്ഥാനത്തേക്ക് കാസർകോട്ട് നിന്നും ആരുമുണ്ടായിട്ടില്ലെന്നും സിക്രട്ടറിമാരുടെ ലിസ്റ്റ് വരുമ്പോൾ ആരെങ്കിലുമുണ്ടാകുമെന്ന പ്രതീക്ഷയുള്ളതായി ഉണ്ണിത്താൻ പറഞ്ഞു. “പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്കെന്ത് കാര്യം” സംഘടനാ കാര്യങ്ങളിൽ ഇടപെട്ട് പ്രതികരിക്കാനില്ലെന്ന് എംപി ആദ്യമേ പറഞ്ഞു. പദവി ആവശ്യപ്പെട്ട് തന്നെ ആരും സമീപിച്ചിട്ടില്ല, താൻ കെപിസിസി നേതൃത്വത്തോട് ശിപാർശ ചെയ്തിട്ടുമില്ല. ആരെങ്കിലും പദവി ആവശ്യപ്പെട്ട് കെപിസിസി നേതൃത്വത്തെ സമീപിച്ചതായി തനിക്കറിയില്ല. രാജ്മോഹൻ ഉണ്ണിത്താൻ കെപിസിസി നേതൃത്വത്തെ കുറ്റപ്പെടുത്താൻ തയ്യാറായില്ലെങ്കിലും, ഭാരവാഹിപ്പട്ടികയിൽ ജില്ലയ്ക്ക് കടുത്ത അവഗണനയുണ്ടായെന്ന് മുതിർന്ന കോൺഗ്രസ്സ്, യൂത്ത് കോൺഗ്രസ്സ് നേതാക്കൾ ചൂണ്ടിക്കാട്ടി.
അഡ്വ: സി. കെ. ശ്രീധരൻ വൈസ് പ്രസിഡണ്ട് സ്ഥാനത്തും മുമ്പ് കെ. പി. കുഞ്ഞിക്കണ്ണൻ ജനറൽ സിക്രട്ടറി സ്ഥാനവും അലങ്കരിച്ചിട്ടുണ്ട്. അഞ്ച് എക്സിക്യൂട്ടീവ് അംഗങ്ങൾ കഴിഞ്ഞ തവണ ജില്ലയിൽ നിന്നുണ്ടായിട്ടുണ്ടെങ്കിലും, എക്സിക്യൂട്ടീവിലേക്ക് ഇത്തവണ ആരുമെത്താത്തത് ജില്ലയിലെ കോൺഗ്രസ്സ് നേതാക്കളിൽ മുറുമുറുപ്പുളവാക്കി.
മുൻ ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിൽ, ബാലകൃഷ്ണൻ പെരിയ, കെ. നീലക്ണഠൻ ഇവരിൽ ആരെങ്കിലും വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കോ, ജനറൽ സിക്രട്ടറി സ്ഥാനത്തോ എത്തുമെന്ന പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും, ജംമ്പോപട്ടിക ചുരുങ്ങി 51 ലെത്തിയപ്പോൾ കാസർകോടിനെ പൂർണ്ണമായും തഴയുകയായിരുന്നു. അടുത്തായാഴ്ച പുറത്തു വരാനിരിക്കുന്ന കെപിസിസി സിക്രട്ടറി സ്ഥാനത്തേക്ക് ജില്ലയ്ക്ക് പരിഗണനയുണ്ടാകുമെന്നാണ് ജില്ലയിലെ കോൺഗ്രസ്സ് നേതാക്കളിൽ അവശേഷിക്കുന്ന അവസാന പ്രതീക്ഷ.