ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ഒട്ടേറെ ചർച്ചകൾക്കും വിവാദങ്ങൾക്കും ശേഷം കോൺഗ്രസ്സ് ഹൈക്കമാന്റ് കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചപ്പോൾ കാസർകോട് ജില്ലയ്ക്ക് കിട്ടിയത് വട്ടപൂജ്യം.
നിലവിലുണ്ടായിരുന്ന കെപിസിസി ഭാരവാഹികളിൽ മുതിർന്ന നേതാവ് സി. കെ. ശ്രീധരൻ വൈസ് പ്രസിഡണ്ടും, എം. അസിനാർ, ബാലകൃഷ്ണൻ പെരിയ, കെ. നീലക്ണഠൻ, സുബ്ബയ്യ റായ് എന്നിവർ സിക്രട്ടറിമാരുമായിരുന്നു. എന്നാൽ, ഇന്നലെ രാത്രി പ്രഖ്യാപിച്ച ഭാരവാഹി പട്ടികയിൽ കാസർകോട് ജില്ലയിൽ നിന്ന് ഒരാളെപ്പോലും ഭാരവാഹിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. മുൻ ഡിസിസി പ്രസിഡണ്ടുമാരെ പ്രത്യേക ക്ഷണിതാക്കളാക്കിയാൽ ഹക്കീം കുന്നിലും, എം. പി. എസ് നിലയിൽ രാജ്മോഹൻ ഉണ്ണിത്താൻ പ്രത്യേക ക്ഷണിതാക്കളാവും.
നിലവിലെ കെപിസിസി എക്സിക്യൂട്ടീവിൽ ഭാരവാഹികൾക്ക് പുറമെ കെ. വി. ഗംഗാധരൻ അഡ്വ: ഏ. ഗോവിന്ദൻ നായർ, കെ. കെ. നാരായണൻ എന്നിവർ അംഗങ്ങളായിരുന്നു. എന്നാൽ പുതിയ പട്ടികയിൽ കെപിസി എക്സിക്യൂട്ടീവിലും ജില്ലയിൽ നിന്ന് ആരെയും ഉൾപ്പെടുത്തിയിട്ടില്ല. കാസർകോടിനേക്കാൾ ചെറിയ ജില്ലയായ വയനാട്ടിനെപ്പോലും ഭാരവാഹിത്വപ്പട്ടികയിൽപ്പെടുത്തിയപ്പോഴാണ് കാസർകോട് ജില്ലയ്ക്ക് ഒന്നും കിട്ടാതെ പോയത്. ദീർഘകാലമായി കെപിസിസി ജനറൽ സിക്രട്ടറിയായിരുന്ന മുൻ എംഎൽഏ, കെ. വി. കുഞ്ഞിക്കണ്ണൻ ഇപ്പോൾ എക്സിക്യൂട്ടീവ്് അംഗം പോലുമല്ല.