ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ബാങ്കിലെ മുഴുവൻ പണയാഭരണങ്ങളും പരിശോധിക്കുന്നു
കാഞ്ഞങ്ങാട്: കേരള ഗ്രാമീൺ ബാങ്ക് കോളിച്ചാൽ ശാഖയിൽ അപ്രൈസറുടെ നേതൃത്വത്തിൽ ലക്ഷങ്ങളുടെ മുക്കുപണ്ട പണയ തട്ടിപ്പ് പുറത്തായതോടെ പണയത്തിലെടുത്ത മുഴുവൻ സ്വർണ്ണാഭരണങ്ങളിന്മേലും ആഭരണ വിദഗ്ധരെ ഉപയോഗിച്ച് ബാങ്കധികൃതർ പരിശോധനയാരംഭിച്ചു.
മറ്റുള്ളവരെ ഉപയോഗിച്ച് മുക്കുപണ്ടം പണയപ്പെടുത്തി അപ്രൈസർ ഇതിനോടകം ബാങ്കിൽ നിന്നും വൻതുക തട്ടിയെടുത്തിട്ടുണ്ടെന്ന വിവരം പുറത്തു വന്നു. കഴിഞ്ഞ ദിവസം അപ്രൈസറുടെ ഭാര്യ ബാങ്കിൽ ആഭരണം പണയപ്പെടുത്തി പണം പിൻവലിച്ചിരുന്നു. ബാങ്കിലെ മറ്റ് ജീവനക്കാർക്ക് അപ്രൈസറുടെ ഭാര്യ ആഭരണം പണയപ്പെടുത്തി പണം പിൻവലിച്ചതിൽ പന്തികേട് തോന്നി, അപ്രൈസർ അറിയാതെ മറ്റൊരു ജ്വല്ലറി ജീവനക്കാരനെക്കൊണ്ട് പണയപ്പണ്ടം പരിശോധിച്ചതിനെതുടർന്ന് തട്ടിപ്പ് പുറത്തുവരികയായിരുന്നു. അപ്രൈസർ പല തവണകളിലായി കൂടുതൽ മുക്ക്പണ്ട തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതിനെതുടർന്ന് ഇടപാടുകാർ കൂട്ടത്തോടെ ബാങ്കിലെത്തി. ഏഴര ലക്ഷത്തിന്റെ മുക്ക്പണ്ട തട്ടിപ്പ് നടന്നത് സംബന്ധിച്ച് ബാങ്കധികൃതർക്ക് നിശ്ചയമില്ല.
പണയ പണ്ടങ്ങളുടെ പരിശോധന പൂർത്തിയായാൽ തട്ട ിപ്പിന്റെ യാഥാർത്ഥ്യ രൂപം വ്യക്തമാവും. നിലവിൽ ബാങ്കധികൃതർ രാജപുരം പോലീസിൽ തട്ടിപ്പ് സംബന്ധിച്ച് പരാതി നൽകിയിട്ടില്ല. പണയ ആഭരണങ്ങളുടെ പരിശോധന പൂർത്തിയാകുന്ന മുറക്ക് പോലീസിന്റെ സഹായം തേടും.