ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മടിക്കൈ: ചരിത്രം തിരുത്തി ആദ്യമായി സിപിഎം ലോക്കൽ സമ്മേളനത്തിന് അച്ചടിച്ച സപ്ളിമെന്റ് പുറത്തിറക്കി. ഒക്ടോബർ 20 ന് മടിക്കൈ ചാളക്കടവിൽ ചേർന്ന സിപിഎം ലോക്കൽ സമ്മേളനത്തിലാണ് പാർട്ടി അംഗങ്ങൾക്ക് കളറിൽ അച്ചടിച്ച സപ്ലിമെന്റ് വിതരണം ചെയ്തത്. ഇടതു ബദൽ എന്ന ശീർഷകത്തോടുകൂടി പാർട്ടി ജില്ലാ സിക്രട്ടറിയുടെ പടവും മറ്റും ഉൾപ്പെടുത്തിയാണ് കളർ സപ്ളിമെന്റ് പുറത്തിറക്കിയത്.
സപ്ലിമെന്റിൽ നിറയെ കാഞ്ഞങ്ങാട്ടുള്ള സ്ഥാപനങ്ങളുടെ പരസ്യങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. യുക്തിവാദിയായ ബി. ബാലനെ മടിക്കൈ ലോക്കൽ സിക്രട്ടറിയായി തെരഞ്ഞെടുത്തു. ബാലൻ സർക്കാർ സർവ്വീസിൽ നിന്ന് റിട്ടയർ ചെയ്ത ആളും ഡിവൈഎഫ്ഐ മുൻ ജില്ലാ പ്രസിഡണ്ടും എൻജിഒ യൂണിയൻ ജില്ലാ പ്രസിഡണ്ടുമായിരുന്നു.
തൊഴിൽ അല്ലെങ്കിൽ ജയിൽ എന്ന മുദ്രാവാക്യമുയർത്തി നടത്തിയ സമരത്തിൽ പോലീസ് മർദ്ദനവും ജയിൽ വാസവും നേരിട്ട ബി. ബാലൻ അവിവാഹിതനാണ്. യുക്തി ചിന്ത കഠിനമായുള്ളതിനാൽ ക്ഷേത്രങ്ങളിലും കഴകങ്ങളിലും പോകാറില്ല. പുതിയ ലോക്കൽ സിക്രട്ടറി ബി. ബാലൻ മുൻ എംപി, പി. കരുണാകരന്റെ കണ്ണിലെ കരടാണ്.