ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കാറിൽ കർണ്ണാടക മദ്യം കടത്തിയ കേസ്സിൽ പ്രതികളെ കണ്ടെത്താൻ അജാനൂർ കടപ്പുറത്തെ രാഷ്ട്രീയ നേതാവിന്റെ വീട്ടിൽ പോലീസ് റെയിഡ് നടത്തി.
480 കുപ്പി കർണ്ണാടക നിർമ്മിത വിദേശ മദ്യം കടത്തിയ കേസ്സിലെ പ്രതികളായ അജാനൂർ കടപ്പുറത്തെ സന്ദീപ്, നിധിൻ എന്നിവരെ കണ്ടെത്തുന്നതിന് വേണ്ടിയാണ് ഹൊസ്ദുർഗ് എസ്ഐ, കെ. പി. സതീഷിന്റെ നേതൃത്വത്തിൽ തീരദേശത്തെ രാഷ്ട്രീയ നേതാവിന്റെ വീട്ടിൽ പോലീസ് പരിശോധന നടത്തിയത്.
പോലീസ് തിരയുന്ന പ്രതികളിലൊരാൾ നേതാവിന്റെ മകനാണെന്ന് ഉറപ്പായ സാഹചര്യത്തിലാണ് രാഷ്ട്രീയ നേതാവിന്റെ വീട്ടിൽ പോലീസ് തെരച്ചിൽ നടത്തിയത്. പ്രതികളെ കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി അജാനൂർ ഇട്ടമ്മലിൽ നിന്നുമാണ് 10 പെട്ടികളിലാക്കി കാറിൽ കടത്തിയ 480 കുപ്പി കർണ്ണാടക നിർമ്മിത മദ്യം എസ്ഐ, കെ. പി. സതീഷ് പിടികൂടിയത്. പോലീസ് പിന്തുടരുന്നതു കണ്ട് പ്രതികൾ മദ്യവും കാറും ഇട്ടമ്മൽ റോഡിലുപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പോലീസ് കേസ്സെടുത്തതിന് പിന്നാലെ പ്രതികൾ നാട്ടിൽ നിന്നും മുങ്ങി.മദ്യക്കടത്ത് സംഘത്തെ കണ്ടെത്തുന്നതിന് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.