ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: വാഹനത്തിൽ കടത്തുകയായിരുന്ന കർണ്ണാടക നിർമ്മിത വിദേശ മദ്യം പോലീസ് പിടികൂടി. പോലീസ് പിന്തുടരുന്നത് മനസ്സിലാക്കി മദ്യക്കടത്ത് സംഘം ഒാടി രക്ഷപ്പെട്ടു. രാത്രി അജാനൂർ ഇട്ടമ്മലിലാണ് സംഭവം. ഹൊസ്ദുർഗ് എസ്ഐ, കെ. പി. സതീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇന്നലെ രാത്രി ഇട്ടമ്മലിൽ നിന്നും 10 പെട്ടികളിൽ നിറച്ച 480 കുപ്പി കർണ്ണാടക നിർമ്മിത വിദേശ മദ്യം പിടികൂടിയത്.
കർണ്ണാടകയിൽ വ്യാപകമായി പ്രചാരത്തിലുള്ള ഫ്രൂട്ടി മോഡൽ മദ്യ പായ്ക്കറ്റുകളാണ് കാറിനകത്തുണ്ടായിരുന്നത്. ഇവ അജാനൂരിലും പരിസരപ്രദേശങ്ങളിലും വിൽപ്പന നടത്താൻ കൊണ്ടുവന്നതായിരുന്നു. മദ്യം കടത്താനുപയോഗിച്ച കെഎൽ 60 പി 3797 നമ്പർ കാർ പോലീസ് പിടിച്ചെടുത്തു.
കാറിനകത്തുണ്ടായിരുന്ന അജാനൂരിലെ സന്ദീപ്, നിധിൻ, എന്നിവർ ഒാടി രക്ഷപ്പെട്ടു. തിരിച്ചറിഞ്ഞിട്ടുണ്ട്. കേരളത്തിൽ വിൽക്കാനനുമതിയില്ലാത്ത കർണ്ണാടക നിർമ്മിത വിദേശ മദ്യം ജില്ലയിലെത്തിച്ച് അമിത വിലയ്ക്ക് വിൽക്കുന്ന സംഘത്തിലെ കണ്ണികളാണ് രക്ഷപ്പെട്ട യുവാക്കളെന്ന് സൂചനയുണ്ട്.